Flash News

ഉത്തേജക മരുന്ന് കൈവശം വച്ചു: മലയാളി അത്‌ലറ്റ് ജിതിന്‍ പോളിന് നാല് വര്‍ഷം വിലക്ക്

ഉത്തേജക മരുന്ന് കൈവശം വച്ചു: മലയാളി അത്‌ലറ്റ് ജിതിന്‍ പോളിന് നാല് വര്‍ഷം വിലക്ക്
X


ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് കൈവശംവച്ച സംഭവത്തില്‍ മലയാളി അത്‌ലറ്റ്് ജിതിന്‍ പോളിന് നാല് വര്‍ഷം വിലക്ക്. നിരോധിക്കപ്പെട്ട മരുന്നായ മെല്‍ഡോണിയം കൈവശം വച്ചത് തെളിഞ്ഞ സാഹചര്യത്തിലാണ് താരത്തിനെതിരേ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) നടപടി സ്വീകരിച്ചിരിക്കുന്നത്. ജിതിന്റ കൈവശം മെല്‍ഡോണിയം കണ്ടെത്തിയതിനെത്തുടര്‍ന്ന് ദേശീയ ക്യാംപില്‍ നിന്ന് താരത്തെ പുറത്താക്കിയിരുന്നു. ഇത് ആദ്യമായാണ് ഉത്തേജക വിവാദത്തില്‍ ഒരു മലയാളി താരം വിലക്ക് നേരിടുന്നത്.
നിരോധിച്ച മരുന്നിന്റെ ഇരുപതോളം സിറിഞ്ചുകള്‍ അത്‌ലറ്റിന്റെ ഹോസ്റ്റല്‍ റൂമില്‍ നിന്ന് കണ്ടെത്തിയതായാണ് നാഡ പറഞ്ഞത്. പട്യാലയിലെ ക്യാംപില്‍ താമസിക്കുന്ന ജിതിന്റെ ബാഗില്‍ നിന്ന് നാഡയുടെ പരിശോധക സംഘം നിരോധിക്കപ്പെട്ട മരുന്നായ മെല്‍ഡോണിയത്തിന്റെ എട്ടു സ്ട്രിപ്പുകളും പിടിച്ചെടുത്തിരുന്നു. ഇക്കാര്യം നാഡ ഡയറക്ടര്‍ ജനറല്‍ നവിന്‍ അഗര്‍വാള്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
റഷ്യന്‍ നിര്‍മിത മരുന്നായ മെല്‍ഡോണിയം ഉപയോഗിച്ചതിനെത്തുടര്‍ന്ന് ടെന്നിസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയും വിലക്ക് നേരിട്ടത്.
Next Story

RELATED STORIES

Share it