ഉത്തേജകമരുന്ന് : മരിയ ഷറപ്പോവയ്ക്ക് സസ്പെന്ഷന്
BY ajay G.A.G8 March 2016 4:31 AM GMT
X
ajay G.A.G8 March 2016 4:31 AM GMT
വാഷിംഗ്ടണ്‍: ടെന്നീസ് താരം മരിയ ഷറപ്പോവയെ മാര്‍ച്ച് 12 മുതല്‍ സസ്പെന്‍ഡ് ചെയ്യാന്‍ അന്താരാഷ്ട്ര ടെന്നീസ് ഫെഡറേഷന്റെ തീരുമാനം. 2006 മുതല്‍ താരം ഉത്തേജക മരുന്നു കഴിച്ചിരുന്നുവെന്ന പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഏറെക്കാലമായി കഴിച്ചുവരുന്ന മൈഡ്രോണേറ്റ് എന്ന മരുന്നാണ് ഷറപ്പോവയെ കുടുക്കിയത്. ഇതിലടങ്ങിയ മെല്‍ഡോണിയം എന്ന ഘടകമാണ് നിരോധിക്കപ്പെട്ട ഉത്തേജകങ്ങളുടെ പട്ടികയിലുള്ളത്.
ശരീരത്തില്‍ രക്തഓട്ടം വര്‍ധിപ്പിക്കാനുപയോഗിക്കുന്ന മരുന്നാണിത്. മരുന്ന് കഴിച്ചിരുന്നുവെന്ന് ഷറപ്പോവ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ശാരീരികമായ ചില പ്രശ്നങ്ങള്‍ക്ക് കുടുംബ ഡോക്ടര്‍ നിര്‍ദേശിച്ച ചില മരുന്നുകളാണ് താന്‍ കഴിച്ചതെന്നും അത് ഉത്തേജക മരുന്നായി കണക്കാക്കുന്നതാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നും ഷറപ്പോവ പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT