Sports

ഉത്തേജകമരുന്ന് ;ബോക്‌സര്‍ മന്‍പ്രീത് സിങിന് രണ്ടു വര്‍ഷത്തെ വിലക്ക്

ഉത്തേജകമരുന്ന് ;ബോക്‌സര്‍ മന്‍പ്രീത് സിങിന് രണ്ടു വര്‍ഷത്തെ വിലക്ക്
X
M_Id_430824_Manpreet_Singh

ന്യൂഡല്‍ഹി: 2010 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ ബോക്‌സര്‍ മന്‍പ്രീത് സിങ് ഉത്തേജകമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. പട്യാലയില്‍ ഇന്നലെ നടന്ന പരിശോധനയില്‍ താരത്തിന്റെ ഫലം പോസ്റ്റീവ് ആവുകയായിരുന്നു.

മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മന്‍പ്രീതിന് ബോക്‌സിങ് അസോസിയേഷന്‍ രണ്ടു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

നാഷണല്‍ ഡോപ്പിങ് ഏജന്‍സിയാണ് പരിശോധന നടത്തിയത്. ലോക മിലിട്ടറി ഗെയിംസില്‍ പങ്കെടുക്കുന്നതിനായി മന്‍പ്രീത് ഇപ്പോള്‍ കൊറിയയിലാണ്. വിലക്കേര്‍പ്പെടുത്തിയതിനാല്‍ താരത്തിന് ഗെയിംസില്‍ പങ്കെടുക്കാനാവില്ല. എന്നാല്‍ മന്‍പ്രീത് അസുഖത്തിനുള്ള മരുന്നാണ് കഴിച്ചതെന്നും ഇതില്‍ ഉത്തേജകം ഉല്‍പ്പെടതാവുമെന്നും അദ്ദേഹത്തിന്റെ മാനേജര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it