ഉത്തര കൊറിയ വീണ്ടും ആണവപരീക്ഷണത്തിനു തയ്യാറെടുക്കുന്നു

സോള്‍: ഉത്തര കൊറിയ അഞ്ചാമത് അണ്വായുധ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി റിപോര്‍ട്ട്. നാലു തവണ അണ്വായുധ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയെന്നവകാശപ്പെടുന്ന ഉത്തര കൊറിയയുടെ അന്തിമഘട്ടപരീക്ഷണമായിരിക്കുമിതെന്നാണ് സൂചന. പരീക്ഷണം മെയ് മാസത്തിനു മുമ്പുണ്ടാകുമെന്നു കരുതുന്നതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞമാസം മുതല്‍ പുഗ്ഗിയേരി പരീക്ഷണ കേന്ദ്രത്തിലേക്കെത്തുന്ന വാഹനങ്ങളുടേയും ജോലിക്കാരുടേയും എണ്ണം മൂന്നു മടങ്ങായി വര്‍ധിച്ചതാണ് ഊഹാപോഹങ്ങള്‍ക്കു കാരണം. കേന്ദ്രത്തിനകത്തേക്കും പുറത്തേക്കുമുള്ള വാഹനങ്ങളുടെ പ്രവാഹം അണ്വായുധ വിദഗ്ധരെയും ഇന്ധനങ്ങളും കടത്തുന്നതിനായാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മിസൈലുകളും മിസൈല്‍ എന്‍ജിനുകളും ഉപഗ്രഹങ്ങളും വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it