Flash News

ഉത്തര കൊറിയ : ചര്‍ച്ചകള്‍ക്കുള്ള മാര്‍ഗങ്ങള്‍ നിലനില്‍ക്കുന്നതായി യുഎസ്‌



ബെയ്ജിങ്: ഉത്തര കൊറിയയുമായി നേരിട്ട് ചര്‍ച്ചകള്‍ക്കുള്ള മാര്‍ഗങ്ങള്‍ യുഎസ് നിലനിര്‍ത്തുന്നതായി വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. യുഎസുമായി ഉത്തര കൊറിയ ചര്‍ച്ചകള്‍ക്ക് തയ്യാറാവുമോ എന്ന കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജിന്‍പെങിനു പുറമെ ചൈനയിലെ ഉന്നത ഉദ്യോഗസ്ഥരുമായും അദ്ദേഹം ചര്‍ച്ച നടത്തി. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ പുറത്താക്കാന്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന് ലക്ഷ്യമില്ലെന്നു ടില്ലേഴ്‌സണ്‍ പറഞ്ഞു. ഉത്തര കൊറിയയെ ഒരു ആണവശക്തിയായി അംഗീകരിക്കാന്‍ യുഎസ് തയ്യാറാവില്ല. ഉത്തര കൊറിയയില്‍ ഭരണമാറ്റമുണ്ടാക്കലോ ഇരു കൊറിയകളുടെയും ഏകീകരണമോ യുഎസിന്റെ താല്‍പര്യങ്ങളില്‍ വരില്ല. ആണവ നിരായുധീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഒട്ടും താല്‍പര്യമില്ലെന്ന നിലയിലാണ് ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരുടെ പ്രതികരണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
Next Story

RELATED STORIES

Share it