World

ഉത്തര കൊറിയ ഗൗരവത്തോടെ കാണുന്നുവെന്നു ട്രംപ്

സോള്‍: ആണവ നിരായുധീകരണത്തെ ഉത്തര കൊറിയ വളരെ ഗൗരവത്തോടെയാണു കാണുന്നതെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പൂര്‍ണ ആണവ നിരയുധീകരണത്തിന് ഉത്തര കൊറിയ തയ്യാറാവില്ലെന്ന റിപോര്‍ട്ടുകള്‍ തള്ളിക്കളയുന്നതാണു ട്രംപിന്റെ പ്രസ്താവന.
ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയന്‍ നേതാവുമായി താന്‍ ധാരണയിലെത്തിയിരുന്നു. അദ്ദേഹത്തിന് ഹസ്തദാനം നല്‍കുകയും ചെയ്തു. അദ്ദേഹം അത് ആഗ്രഹിക്കുന്നുണ്ടെന്നാണു താന്‍ കരുതുന്നതെന്നും ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം ഉത്തര കൊറിയയും യുഎസും ചര്‍ചകള്‍ പുനരാരംഭിച്ച സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനകം ഉത്തര കൊറിയുടെ ആണവ ആയുധ പദ്ധതികള്‍ പൂര്‍ണമായും ഉപേക്ഷിക്കാന്‍ കഴിയുമെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനും അഭിപ്രായപ്പെട്ടു.  ബാലിസ്റ്റിക് മിസൈലുകള്‍ അടക്കമുള്ള ആണവ ആയുധങ്ങള്‍ നശിപ്പിക്കുന്നതിനു യുഎസ് തയ്യാറാക്കിയ പദ്ധതിയുമായി ഉത്തര കൊറിയ പൂര്‍ണമായും സഹകരിക്കുന്നുണ്ട്.
ഉത്തര കൊറിയയുടെ കൈയിലുള്ള വന്‍ ആയുധ ശേഖരം ഒരു വര്‍ഷത്തിനകം നശിപ്പിക്കാനുള്ള ഭൗതിക സാഹചര്യങ്ങളാണ് യുഎസ് തയ്യാറാക്കിയത്. ഇതുമായി ബന്ധപ്പെട്ട് യുഎസ് വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ ഉത്തര കൊറിയയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോംപിയോ ഈ ആഴ്ച ഉത്തര കൊറിയ സന്ദര്‍ശിക്കുമെന്നു ഫൈനാന്‍ഷ്യല്‍ ടൈംസും റിപോര്‍ട്ട് ചെയ്തു. യുഎസിന്റെ ഫിലിപ്പീന്‍സ് അംബാസഡര്‍ സങ് കിം ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it