Flash News

ഉത്തര കൊറിയ ആണവ ഭീഷണി: പരിഹാരത്തിന് യുഎസ് തയ്യാറെന്ന് ട്രംപ് അറിയിച്ചതായി ദക്ഷിണ കൊറിയ



സോള്‍: കൊറിയന്‍ മേഖലയില്‍ ഉത്തരകൊറിയ സൃഷ്ടിക്കുന്ന ആണവ ഭീഷണി പരിഹരിക്കുന്നതിന് അമേരിക്ക തയ്യാറാണെന്ന് ട്രംപ് അറിയച്ചതായി ദക്ഷിണ കൊറിയ. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനോടാണ്് അമേരിക്കന്‍ പ്രസിഡന്റ് ഇക്കാര്യം അറിയച്ചെതെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഉത്തര കൊറിയയില്‍ വലിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ നയതന്ത്രപരമായി പരിഹരിക്കാന്‍ സാധിക്കുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇതിനായി സാമ്പത്തിക ഉപരോധമടക്കം ഉപയോഗിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കിയതായും സോള്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി അധികാരമേറ്റ മൂണ്‍ ജേ ഇന്‍ കൊറിയന്‍ മേഖലയുടെ സമാധാനത്തിനായി ചര്‍ച്ചകള്‍ക്ക്തയ്യാറാണെന്ന് അറിയിച്ചിരുന്നു. സംഘര്‍ഷം ലഘൂകരിക്കാന്‍ മിതമായ സമീപനമാണ് വേണ്ടതെന്ന നിലപാടുകാരനാണ് മൂണ്‍. എന്നാല്‍, ചര്‍ച്ചകള്‍ക്കു മുന്നോടിയായി ഉത്തരകൊറിയ ആയുധ പരിക്ഷണങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it