World

ഉത്തര കൊറിയയുമായുള്ള ചര്‍ച്ച ശരിയായ ദിശയിലെന്നു മൈക്ക് പോംപിയോ

വാഷിങ്ടണ്‍: ഉത്തര കൊറിയയുമായുള്ള ചര്‍ച്ച ശരിയായ ദിശയിലാണു നീങ്ങുന്നതെന്നു യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ഉത്തര കൊറിയന്‍ നേതാവ്് കിംജോങ് ഉന്നിന്റെ അടുത്ത സഹായിയായ കിം യോങ് ചോളും പാംപിയോയും തമ്മിലുള്ള ചര്‍ച്ച രണ്ടു —ദിവസമായി ന്യൂയോര്‍ക്കില്‍ നടക്കുകയായിരുന്നു.
ചോള്‍ വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും കൂടിക്കാഴ്ച നടത്തും. ഉച്ചകോടിയുമായി ബന്ധപ്പെട്ടു കിം ജോങ് ഉന്നിന്റെ കത്ത് ട്രംപിന് കൈമാറാനാണു ചോളിന്റെ സന്ദര്‍ശനം. യുഎസിന്റെ ഉപരോധ പട്ടികയില്‍ ഉള്‍പ്പെട്ട ചോള്‍, വൈറ്റ്ഹൗസിലെത്തുന്നതു ചരിത്രനിമിഷമായിരിക്കുമെന്നു നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. വൈറ്റ്ഹൗസിലെത്തുന്ന ആദ്യ ഉത്തര കൊറിയന്‍ പ്രതിനിധി കൂടിയാണു ചോള്‍.
ചര്‍ച്ച ഉച്ചകോടിക്കുള്ള നീക്കങ്ങള്‍ ശു—ഭകരമായി പര്യവസാനിക്കുമെന്നു സോളില്‍ ഉത്തര കൊറിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ യുഎസ് പ്രതിനിധിസംഘവും വ്യക്തമാക്കി. ജൂണ്‍ 12നു സിംഗപ്പൂരില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ അജണ്ട നിശ്ചയിക്കുന്നതിനാണു യുഎസ് പ്രതിനിധി സംഘം ഉത്തര കൊറിയയിലെത്തിയത്. അതേസമയം വിഷയത്തില്‍ യുഎസ് ആധിപത്യ മനോഭാവം വച്ചുപുലര്‍ത്തുന്നതായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ കിം ജോങ് ഉന്‍ പരാതിപ്പെട്ടു. റഷ്യയുമായുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും കിം അറിയിച്ചു.
Next Story

RELATED STORIES

Share it