Flash News

ഉത്തര കൊറിയയുമായി ഇടപെടാന്‍ ഇനി ഒരു വഴി മാത്രമെന്ന് ട്രംപ്‌



വാഷിങ്ടണ്‍: ഉത്തര കൊറിയയുമായി ഇടപെടാന്‍ ഇനി ഒരു വഴി മാത്രമാണ് മുന്നിലുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റുമാരും സര്‍ക്കാരുകളും കഴിഞ്ഞ 25 വര്‍ഷമായി ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ നടത്തി. കരാറുകളില്‍ ഒപ്പുവച്ചു. വന്‍ തോതില്‍ പണവും ചെലവഴിച്ചു. അവയൊന്നും ഫലവത്തായില്ല. മഷി ഉണങ്ങുന്നതിനു മുമ്പുതന്നെ കരാറുകള്‍ ലംഘിക്കപ്പെട്ടു. യുഎസ് മധ്യസ്ഥര്‍ വിഡ്ഢികളാക്കപ്പെട്ടു. അതിനാല്‍ ക്ഷമിക്കണം; ഫലപ്രദമായ ഒരു കാര്യം മാത്രമാണ് ഉത്തരകൊറിയയോട് ചെയ്യാനുള്ളതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. എന്നാല്‍, എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് ട്രംപ് വിശദമാക്കിയിട്ടില്ല. ഉത്തര കൊറിയയുടെ ആണവപരീക്ഷണത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെയാണ് ട്രംപിന്റെ പ്രഖ്യാപനം. നേരത്തേ യുഎസിനെയോ സഖ്യ കക്ഷികളെയോ ആക്രമിക്കുകയാണെങ്കില്‍ ഉത്തര കൊറിയയെ ഇല്ലാതാക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it