World

ഉത്തര കൊറിയയുടെ ആണവ പരീക്ഷണ കേന്ദ്രം ഭാഗികമായി തകര്‍ന്നെന്ന് ചൈന

ബെയ്ജിങ്: കഴിഞ്ഞ വര്‍ഷം തുടരെത്തുടരെ നടന്ന ആണവ പരീക്ഷണത്തിനിടെ ഉത്തര കൊറിയയുടെ ഭൂഗര്‍ഭ ആണവ പരീക്ഷണ കേന്ദ്രം ഭാഗികമായി തകര്‍ന്നതായി ചൈന. തുടര്‍ ഉപയോഗത്തിനു സാധിക്കാത്ത വിധത്തിലാണു തകര്‍ച്ചയെന്ന് ചൈനീസ് ഭൂകമ്പ ശാസ്ത്രജ്ഞര്‍ അറിയിച്ചു. മന്താപ് പര്‍വതത്തില്‍ നിര്‍മിച്ച ഭൂഗര്‍ഭ പരീക്ഷണ കേന്ദ്രമാണു തകര്‍ന്നത്.
ഇവിടെയുള്ള ആണവ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തുന്നുവെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇനിയൊരു പരീക്ഷണം നടത്താനാവാത്തവിധം മന്താപ് പര്‍വതത്തിലെ പുങ്ങ്യ റിയിലെ കേന്ദ്രം തകര്‍ന്നതാണു കിമ്മിന്റെ പ്രസ്താവനയ്ക്കു പിന്നിലെ യഥാര്‍ഥ കാരണമെന്നാണു ചൈന വ്യക്തമാക്കുന്നത്. ഉത്തര കൊറിയയുടെ ആറ് ആണവപരീക്ഷണങ്ങളില്‍ അഞ്ചെണ്ണം പുങ്ങ്യ റിയിലെ പരീക്ഷണ കേന്ദ്രത്തില്‍ നിന്നായിരുന്നു. ആണപരീക്ഷണങ്ങളെത്തുടര്‍ന്ന് പുങ്ങ്യ റിയില്‍ ഭൂചലനങ്ങളുണ്ടായിരുന്നു. 2017 സപ്തംബര്‍ മൂന്നിന് റിക്റ്റര്‍ സ്‌കെയില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ഇതില്‍ വലുത്. ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണമാണ് അന്നു നടത്തിയതെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ആദ്യത്തെ ഭൂകമ്പത്തിനു പിന്നാലെ എട്ടര മിനിറ്റിനു ശേഷമുണ്ടായ 4.1 തീവ്രതയുടെ ഭൂകമ്പം മാണ്ടപ്‌സനെയിലെ പാറകള്‍ തകരുന്നതിനു കാരണമായെന്നു ചൈനീസ് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it