Flash News

ഉത്തര കൊറിയന്‍ സ്ഥാനപതി രാജ്യംവിടണമെന്ന് ഇറ്റലി



റോം: നിയുക്ത ഉത്തര കൊറിയന്‍ സ്ഥാനപതി രാജ്യംവിടണമെന്ന് ഇറ്റലി. ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് ഇറ്റലി അറിയിച്ചു. വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനായിരുന്ന ജോങ് നാമിനെയാണ് ഇറ്റലിയിലെ അംബാസഡറായി ഉത്തരകൊറിയ നിയമിച്ചത്. ഒരുവര്‍ഷത്തിലധികമായി ഇറ്റലിയിലെ ഉത്തര കൊറിയന്‍ അംബാസഡര്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.  ജോങ് നാം ഇറ്റാലിയന്‍ തലസ്ഥാനമായ റോമിലെ എംബസിയിലെത്തിയെങ്കിലും ഇറ്റാലിയന്‍ അധികൃതരുടെ അംഗീകാരത്തിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പുതിയ സ്ഥാനപതിക്ക് അംഗീകാരം നല്‍കില്ലെന്ന് ഇറ്റലി വ്യക്തമാക്കി. ഉത്തരകൊറിയക്കെതിരായ യുഎന്‍ ഉപരോധത്തിന്റെ ചുവടുപിടിച്ചാണ് ഇറ്റലിയുടെ നടപടി.
Next Story

RELATED STORIES

Share it