Flash News

ഉത്തര കൊറിയന്‍ പ്രതിസന്ധി : നിലപാട് കടുപ്പിച്ച് യുഎസ്‌



വാഷിങ്ടണ്‍: ഉത്തര കൊറിയയില്‍ നിന്നുള്ള ഏതാക്രമണവും ഫലപ്രദമായും ശക്തമായും പ്രതിരോധിക്കുമെന്ന്്് യുഎസ് വൈസ് പ്രസിഡന്റ് മൈക്്് പെന്‍സ്്. ജപ്പാനിലെ യൊകോസുകയില്‍ നങ്കൂരമിട്ട യുഎസ് വിമാനവാഹിനി കപ്പല്‍ യുഎസ്എസ് റൊണാള്‍ഡ് റെയ്ഗന്‍ സന്ദര്‍ശിക്കവെയാണ് പെന്‍സിന്റെ മുന്നറിയിപ്പ്്. യുഎസിന്റെ സഖ്യകക്ഷികളെ ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്ന്്് പെന്‍സ്്് പറഞ്ഞു. യുഎസിന്റെ പ്രധാന വന്‍കര പ്രദേശങ്ങളെ ലക്ഷ്യംവയ്ക്കാവുന്ന തരത്തില്‍ ഉത്തരകൊറിയ ആണവായുധങ്ങള്‍ വികസിപ്പിക്കാനായി ശ്രമം തുടരുന്നതായുള്ള വാര്‍ത്തകള്‍ക്കിടയിലാണ് പെന്‍സിന്റെ പ്രഖ്യാപനം. നേരത്തേ യുഎസിന്റെ ഭാഗമായ അലാസ്‌കയെ ലക്ഷ്യംവയ്ക്കാന്‍ തക്ക വിധത്തിലുള്ള ആയുധങ്ങള്‍ ഉത്തര കൊറിയ വികസിപ്പിച്ചതായി വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ദക്ഷിണ കൊറിയയിലെ സന്ദര്‍ശനത്തിനു പിന്നാലെയാണ് പെന്‍സ് ജപ്പാനിലെത്തിയത്. ഏഷ്യാ പസഫിക്കിലെ ഏറ്റവും അപകടകരമായ ഭീഷണിയെന്നാണ് ഉത്തര കൊറിയയെ യുഎസ്, ജാപ്പനീസ്്് സൈനികോദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവേ പെന്‍സ് വിശേഷിപ്പിച്ചത്. അതേസമയം, യുഎസ് അയച്ച നാവികക്കപ്പലുകള്‍ കൊറിയന്‍ ഉപദ്വീപിനു സമീപത്തേക്കല്ല യാത്രചെയ്യുന്നതെന്ന് ചില മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തു.  ഉത്തര കൊറിയയുടെ ആണവപരീക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഉപദ്വീപിനു സമീപത്തേക്ക്് കപ്പലുകള്‍ അയക്കുമെന്ന് യുഎസ് നാവികസേന ഈമാസം എട്ടിന്് അറിയിച്ചിരുന്നു. പിന്നീട് കപ്പലുകള്‍ അയച്ചതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഈ കപ്പലുകള്‍ ഇന്തോനീസ്യയിലെ സുന്ദ കടലിടുക്ക് വഴി ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലേക്ക് കടക്കുന്നതായാണ് അറിയുന്നത്. ആസ്‌ത്രേലിയയിലെ പെര്‍ത്ത് തുറമുഖത്ത് കപ്പലുകളടുപ്പിക്കാന്‍ നേരത്തേ തീരുമാനമെടുത്തിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയതായി യുഎസ് സൈന്യത്തിന്റെ പസഫിക് മേഖലാ കമാന്‍ഡന്റ് അറിയിച്ചു.
Next Story

RELATED STORIES

Share it