ഉത്തര്‍ പ്രദേശില്‍ പോലിസുകാര്‍ക്ക് ആഴ്ചയില്‍ ഒരു അവധി
BY Sumeera SMR1 Jun 2016 4:27 AM GMT
Sumeera SMR1 Jun 2016 4:27 AM GMT
കാണ്‍പൂര്‍: പോലിസുകാര്‍ക്ക് ആഴ്ചയിലൊരു അവധി നല്കാന് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ പോലിസ് തയ്യാറെടുക്കുന്നു. പോലിസുകാരുടെ മാനസിക പിരിമുറുക്കമൊഴിവാക്കാനായാണ് ഇത്തരമൊരു നടപടിയെന്ന് കാണ്‍പൂര്‍ എസ്എസ്പി ഷാലഭ് മാത്തൂര്‍ പറഞ്ഞു. പ്രാരംഭ പദ്ധതി എന്ന നിലയില്‍ മഹാരാജ്പൂര് സ്റ്റേഷനിലെ പോലിസുകാര്‍ക്ക് നാളെ മുതല്‍ ആഴ്ചയിലൊരിക്കല്‍ അവധി നല്‍കും.
മുഴുസമയ ജോലിക്കാരായ പോലിസുകാര്‍ക്ക് ജോലി ഭാരം മൂലം മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടാവുന്നതിനാലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി ആവിഷ്കരിക്കുന്നത്. ഇത് വിജയിക്കുകയാണെങ്കില്‍ ജില്ലയിലുടനീളം ഇത് പ്രയോഗത്തില്വരുത്തുമെന്നും ഷാലഭ് പറഞ്ഞു.
പോലിസുകാരുടെ മാനസിക പിരിമുറുക്കത്തിന് അയവു വരുത്താന്‍ രണ്ടു വര്‍ഷം മുമ്പ് യുപി സര്‍ക്കാര്‍ സമാനമായ നടപടി കൈക്കൊണ്ടിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT