ഉത്തര്‍ പ്രദേശിനെ രാമരാജ്യമാക്കുമെന്ന് ബിജെപി

ലഖ്‌നോ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ ഉത്തര്‍പ്രദേശിനെ രാമരാജ്യമാക്കി മാറ്റുമെന്ന് ബിജെപി. പാര്‍ട്ടി അധ്യക്ഷന്‍ കേശവ്പ്രസാദ് മൗര്യയാണ് വിവാദ പ്രസ്താവന നടത്തിയത്. ബിജെപി ആകെയുള്ള 403 സീറ്റില്‍ 265 എണ്ണം നേടിയാലാണ് രാമരാജ്യമാക്കുകയെന്നും അത് നേടുക തന്നെ ചെയ്യുമെന്നും കേശവ്പ്രസാദ് പറഞ്ഞു.
നീണ്ട കാലമായി മുലായം കുടുംബം മാത്രം കൈവശം വച്ചിരിക്കുന്ന ഭരണത്തില്‍ ജനങ്ങള്‍ മടുത്തെന്നും ബിഎസ്പി അഴിമതി പാര്‍ട്ടിയാണെന്നും ഇവര്‍ രണ്ടു പേര്‍ക്കും എതിരായാണ് തങ്ങളുടെ മല്‍സരമെന്നും കേശവ്പ്രസാദ് പറഞ്ഞു. നേരത്തെ കൃഷ്ണന്റെയും അര്‍ജുനന്റെയും വര്‍ണനകള്‍ ആലേഖനം ചെയ്ത പോസ്റ്റര്‍ ഉയര്‍ത്തി കേശവ്പ്രസാദ് വിവാദം സൃഷ്ടിച്ചിരുന്നു.
Next Story

RELATED STORIES

Share it