Flash News

ഉത്തര്‍പ്രദേശില്‍ വ്യാവസായിക തര്‍ക്കപരിഹാര കോടതി



ലഖ്‌നോ: വ്യാവസായിക തര്‍ക്കങ്ങളില്‍ വേഗത്തില്‍ പരിഹാരം കാണാന്‍ ഉത്തര്‍പ്രദേശില്‍ വ്യാവസായിക തര്‍ക്ക പരിഹാര കോടതി സ്ഥാപിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ആദ്യ ഘട്ടമായി പതിമൂന്ന് ജില്ലകളിലാണ് കോടതി സ്ഥാപിക്കുക. ഇതിനുപുറമേ 2015ലെ ഹൈക്കോടതി ആക്ട് പ്രകാരം വ്യാവസായിക ഡിവിഷന്‍, വ്യാവസായിക അപ്പലേറ്റ് ഡിവിഷന്‍ എന്നിവയും സ്ഥാപിക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
Next Story

RELATED STORIES

Share it