Flash News

ഉത്തര്‍പ്രദേശില്‍ മുന്‍ ഗ്രാമത്തലവനും ഭാര്യയും വെടിയേറ്റു മരിച്ചു



ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശില്‍ മുന്‍ ഗ്രാമത്തലവനെയും ഭാര്യയെയും വെടിവച്ചു കൊന്നു. ശാഹിദ് (55), ഭാര്യ റഈസ (50) എന്നിവരാണ് മരിച്ചത്. ഇരുചക്ര വാഹനത്തില്‍ എത്തിയവരാണ് കൊലപാതകം നടത്തിയത്.കൊലക്കേസില്‍ പ്രതികളായ തങ്ങളുടെ മൂന്നു മക്കളെ ജില്ലാ ജയിലില്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്. ശാഹിദിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചു പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it