ഉത്തര്‍പ്രദേശില്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ തിമിര ശസ്ത്രക്രിയ

ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ 32 രോഗികള്‍ക്കു തിമിര ശസ്ത്രക്രിയ നടത്തിയതു ടോര്‍ച്ചിന്റെ വെളിച്ചത്തില്‍. നവാബ്ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു നേത്ര ശസ്ത്രക്രിയ.
ടോര്‍ച്ചിന്റെ വെൡച്ചത്തില്‍ ശസ്ത്രക്രിയ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൃത്യമായി വൈദ്യുതി വിതരണമില്ലാത്തതിനാലാണു ടോര്‍ച്ച് ലൈറ്റിനെ ആശ്രയിച്ചതെന്നാണ് വിശദീകരണം.
സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം ചീഫ് മെഡിക്കല്‍ ഓഫിസറെ (സിഎംഒ) സസ്‌പെന്‍ഡ് ചെയ്തു. സിഎംഒ രാജേന്ദ്ര പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് ആരോഗ്യമന്ത്രി സിദ്ധാര്‍ഥ്‌നാഥ് സിങാണ് അറിയിച്ചത്.
സംസ്ഥാന ആരോഗ്യ വകുപ്പ്, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ ചുമതലക്കാരനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവം സംബന്ധിച്ച് താല്‍ക്കാലിക ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു.
കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ശസ്ത്രക്രിയ നടത്താന്‍ മുന്‍കൈയെടുത്ത സംഘടനയെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം, ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് കിടക്ക അനുവദിച്ചില്ലെന്നു ചില രോഗികളുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. കൊടും തണുപ്പില്‍ രോഗികള്‍ക്കു തറയില്‍ കിടക്കേണ്ടി വന്നുവെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it