ഉത്തരാഖണ്ഡ്: റോഡിനു വേണ്ടി മരം വെട്ടരുത്

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ റോഡ് നിര്‍മാണത്തിന് മരം മുറിക്കുന്നത് ദേശീയ ഹരിത കോടതി നിരോധിച്ചു. സംസ്ഥാനത്ത് ഈയിടെയുണ്ടായ കാട്ടുതീയുടെ കാരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹരിത കോടതി ഉത്തരവ്. ഹരജിയില്‍ മറുപടി ആവശ്യപ്പെട്ട് ഹരിത കോടതി അയച്ച നോട്ടീസിന് സര്‍ക്കാരില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. ഇതെത്തുടര്‍ന്നാണ് ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവ്.
മരം മാഫിയയും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധമാണ് കാട്ടുതീക്ക് കാരണമെന്ന് ആരോപിച്ച് എന്‍ജിഒ ഫ്രന്റ്‌സ് എന്ന സംഘടനയാണ് ഹരജി നല്‍കിയത്. റോഡ് നിര്‍മാണത്തിനായി ടാര്‍ ഉരുക്കാന്‍ മരം വെട്ടി കത്തിക്കുന്നുണ്ടെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.
Next Story

RELATED STORIES

Share it