ഉത്തരാഖണ്ഡ്: കേന്ദ്രത്തിനെതിരേ ശിവസേന

മുംബൈ: ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം കോടതി ചവറ്റുകൊട്ടയിലെറിഞ്ഞുവെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ പാര്‍ട്ടി സ്വാഗതം ചെയ്തു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലിലാണു കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനമുള്ളത്. രാഷ്ട്രപതിയുടെ ഓഫിസിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും സാമ്‌ന കുറ്റപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it