Flash News

ഉത്തരാഖണ്ഡില്‍ സംഘര്‍ഷം ; നിരോധനാജ്ഞ



ഡെറാഡൂണ്‍: റെയില്‍പ്പാളത്തില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ റായ്‌വാലയില്‍ സംഘര്‍ഷം. ഒരു വിഭാഗം ആളുകള്‍ കടകള്‍ ആക്രമിക്കുകയും തീവയ്ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ ഋഷികേശ് സ്വദേശികളാണ്. റായ്‌വാല, ഋഷികേശ്, ശ്യാംപൂര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ലക്ഷ്മണ്‍ സിങ് കലൂരിയ എന്നയാളുടെ മൃതദേഹം റെയില്‍പ്പാളത്തില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it