ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; 10 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തലസ്ഥാന ജില്ലയിലെ ചക്രതയില്‍ മണ്ണിടിച്ചിലില്‍ 10 പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. ശക്തമായ കാറ്റിനെ തുടര്‍ന്നെത്തിയ മഴയില്‍ പ്രദേശമാകെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ കീഴിലുള്ള തൊഴിലാളികളാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. ഇവര്‍ ഉറങ്ങിക്കിടക്കവെ കല്ലുകളും മറ്റും ഇവരുടെ മുകളിലേക്കു പതിക്കുകയായിരുന്നു. മണ്ണിനടിയില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it