malappuram local

ഉത്തരവുകള്‍ കാറ്റില്‍പ്പറത്തി എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സെന്റോഫ്

പൊന്നാനി: ഉത്തരവുകള്‍ കാറ്റില്‍പ്പറത്തി വിദ്യാര്‍ഥികളുടെ സെന്റോഫ്  . പൊന്നാനി എംഇഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ആനയും, വാദ്യഘോഷങ്ങളുമായി വീണ്ടും തെരുവിലിറങ്ങിയത്.
ഹയര്‍ സെക്കന്‍ഡറി, എസ്എസ്എല്‍സി പരീക്ഷകള്‍ കഴിഞ്ഞ് സ്‌കൂള്‍ വേനലവധിക്കായി അടക്കുന്ന ദിവസത്തിലാണ് നടുറോഡില്‍ വിദ്യാര്‍ഥികളുടെ സെന്റോഫ് ആഭാസം അരങ്ങേറിയത്. സെന്റോഫ് ആഘോഷങ്ങള്‍ കാംപസിന് അകത്ത് നടത്തണമെന്ന പോലിസ് നിര്‍ദേശം ലംഘിച്ചാണ് ആനയും, വാദ്യഘോഷങ്ങളുമായി വിദ്യാര്‍ഥികള്‍ ദേശീയ പാത കൈയ്യടക്കിയത്. കഴിഞ്ഞവര്‍ഷവും ഇതേ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ആനയും, മറ്റു ആഘോഷ പരിപാടികളും നടത്തിയത് ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെയാണ് വീണ്ടും, ആഭാസകരമായ തരത്തില്‍ സെറോഫ് ആഘോഷം സംഘടിപ്പിച്ചത്.പരീക്ഷ കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാണ് യൂണിഫോമിനു പകരം സിവില്‍ ഡ്രസില്‍ വിദ്യാര്‍ഥികള്‍ ആനപ്പുറത്തേറി ആഘോഷ ചടങ്ങുകള്‍ നടത്തിയത്.
സെന്റോഫ് ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാന്‍ കനത്ത പോലിസ് സുരക്ഷ നടത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നതെങ്കിലും, സ്‌കൂള്‍ പരിസരത്ത് പോലിസ് സാന്നിദ്ധ്യമുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ആഘോഷത്തില്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നെങ്കിലും, കഴിഞ്ഞ ദിവസം നടന്ന സെന്റോഫ് ആഘോഷത്തില്‍ ആണ്‍കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
ആനയും, വാദ്യഘോഷങ്ങളുമായി വിദ്യാര്‍ഥികള്‍ റോഡിലിറങ്ങിയതോടെ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗത സ്തംഭനവുമുണ്ടായി. പെര്‍മിഷന്‍ ഇല്ലാതെയാണ് ആനയെ വാടകക്കെടുത്തതെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it