ഉത്തരവുകളും കത്തിടപാടുകളും മലയാളത്തിലാക്കുന്നത് കര്‍ശനമാക്കും
BY ajay G.A.G23 Nov 2015 10:23 AM GMT
ajay G.A.G23 Nov 2015 10:23 AM GMT
തിരുവനന്തപുരം: സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖലാ അര്‍ദ്ധ സര്‍ക്കാര്‍ സ്വയംഭരണ / സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന എല്ലാവിധ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്കാന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഔദ്യോഗിക ഭാഷാ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാവിധ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും 1969ലെ കേരള ഔദ്യോഗിക ഭാഷകള്‍ ആക്ടിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷ ഭാഷകളിലും ഇവ ഒഴികെയുള്ള എല്ലാംതന്നെ മലയാളത്തില്‍ മാത്രമായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വകുപ്പ് തലവന്മാരും ഇതര സ്ഥാപനമേധാവികളും ഈ വിഷയത്തില്‍ അതീവ ശ്രദ്ധചെലുത്തേണ്ടതും ബന്ധപ്പെട്ട എല്ലാവര്ക്കും ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് അതീവ ഗൗരവത്തോടെ കാണുമെന്നും ഇത്തരം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT