malappuram local

ഉത്തരവാദിത്ത ടൂറിസം സന്ദേശവുമായി മലപ്പുറം 'സഞ്ചാരി ' കൂട്ടായ്മ

മലപ്പുറം: പരിസര ശുചിത്വത്തിന്റെയും ഉത്തരവാദിത്വ ടൂറിസത്തിന്റെയും സന്ദേശവുമായി ഫേസ്ബുക്ക് കൂട്ടായ്മയായ 'സഞ്ചാരി യുടെ നേതൃത്വത്തില്‍ കക്കയത്തേക്ക് നടത്തിയ ബൈക്ക് റൈഡ് വ്യത്യസ്ഥമായി.
കൊണ്ടോട്ടി മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക കവാടത്തില്‍ നിന്നു ആരംഭിച്ച് കക്കയം-കരിയാത്തംപാറ എന്നിവിടങ്ങളില്‍ വരെയായിരുന്നു റൈഡ്. കൊണ്ടോട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സന്തോഷ് ഫഌഗ് ഓഫ് ചെയ്ത റൈഡില്‍ 70 ഓളം ബൈക്കുകള്‍ അണിനിരന്നു. മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കക്കയം ഇക്കോ ടൂറിസം പരിസരം, ചുരം പാത എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സഞ്ചാരി അംഗങ്ങള്‍ ശേഖരിച്ച് വൃത്തിയാക്കി. ട്രാഫിക് നിയമങ്ങള്‍ പരമാവധി പാലിക്കാനുള്ള നിര്‍ദേശങ്ങള്‍ നിരന്തരമായി ഓണ്‍ലൈനില്‍ നല്‍കിയും വാഹനത്തിന്റെയും റൈഡറുടെയും ട്രാഫിക് രേഖകള്‍ പരിശോധിച്ചുമാണ് റൈഡില്‍ അംഗങ്ങളെ ചേര്‍ത്തത്. കക്കയം ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം കെ വിജിത് കുമാര്‍ ക്ലാസെടുത്തു.
റൈഡിന് സഞ്ചാരി ചീഫ് അഡ്മിനുകളായ സാഹില്‍ കാരണത്ത്, ഉവൈസ് പുളിശ്ശേരി, റൈഡ് കാപ്റ്റന്‍ അബ്ദുല്ലാ നജീബ്, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഫവാസ് വാഴക്കാട്, റമീസ് പുവഞ്ചേരി, കെ എം ജിതേഷ്, സുരേഷ് ബാബു, ഷാന്തി, റോഷന്‍ അരീക്കോട്, ഫായിസ് ചുക്കന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it