kannur local

ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസ്: പാലക്കാട് ജേതാക്കള്‍



കണ്ണൂര്‍: രണ്ടു ദിവസങ്ങളിലായി കണ്ണൂരില്‍ നടന്ന ഉത്തരമേഖലാ സ്‌കൂള്‍ ഗെയിംസ് മല്‍സരങ്ങളില്‍ 178 പോയിന്റോടെ 12 സ്വര്‍ണവും എട്ട് വെള്ളിയും എട്ട് വെങ്കലവും നേടി പാലക്കാട് ജില്ല ജേതാക്കളായി. 170 പോയിന്റോടെ തൃശൂരാണ് രണ്ടാംസ്ഥാനത്ത്-എട്ട് സ്വര്‍ണം, 12 വെള്ളി, 9 വെങ്കലം. കോഴിക്കോട് ജില്ല 136 പോയിന്റോടെ ഏഴ് സ്വര്‍ണവും 9 വെള്ളിയും 10 വെങ്കലും നേടി മൂന്നാംസ്ഥാനത്തെത്തി. ആതിഥേയരായ കണ്ണൂര്‍ 125 പോയിന്റ് നേടി. ഇന്നുമുതല്‍ ഏഴുവരെ സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കുന്നവരെ തിരഞ്ഞെടുക്കും. 17ഉം 19ഉം വയസ്സിനു താഴെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജൂനിയര്‍, സീനിയര്‍ ഇനങ്ങളിലാണ് മല്‍സരം. അതേസമയം ബാസ്‌ക്കറ്റ് ബോള്‍, ഖോഖോ, ചെസ് എന്നിവയില്‍ എല്ലാ കാറ്റഗറിയിലും മല്‍സരം നടക്കും. ബാഡ്മിന്റണ്‍, ഷട്ടില്‍, ടാബിള്‍ ടെന്നീസ് എന്നിവയില്‍ 14 വയസ്സിന് താഴെയുള്ളവര്‍ക്കും മല്‍സരമുണ്ട്.  യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍: ജൂനിയര്‍ ഫൂട്‌ബോള്‍-വയനാട്, കാസര്‍കോട്, പാലക്കാട്. സീനിയര്‍ കബഡി-കാസര്‍കോട്, പാലക്കാട്, മലപ്പുറം. സീനിയര്‍ ഗേള്‍സ് കബഡി-പാലക്കാട്, കാസര്‍കോട്, കോഴിക്കോട്. ടെന്നീസ്-പാലക്കാട്, തൃശൂര്‍, കോഴിക്കോട്. ഖോഖോ-പാലക്കാട്, മലപ്പുറം, വയനാട്. ഹാന്റ് ബോള്‍-കണ്ണൂര്‍, തൃശൂര്‍, മലപ്പുറം. ബോള്‍ ബാഡ്മിന്റണ്‍-പാലക്കാട്, തൃശൂര്‍, കണ്ണൂര്‍. വോളിബോള്‍-കണ്ണൂര്‍, വയനാട്, തൃശൂര്‍. ഹോക്കി-കോഴിക്കോട്, മലപ്പുറം, പാലക്കാട്. ടേബിള്‍ ടെന്നീസ്-തൃശൂര്‍, പാലക്കാട്, കണ്ണൂര്‍. ബാസ്‌കറ്റ് ബോള്‍-കണ്ണൂര്‍, തൃശൂര്‍, കോഴിക്കോട്. ബാ്ഡ്മിറ്റണ്‍-കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍. സീനിയര്‍ ബോയ്‌സ് ടെന്നിസ്-തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്. ഖോഖോ-മലപ്പുറം, പാലക്കാട്, തൃശൂര്‍. ഹാന്റ് ബോള്‍-മലപ്പുറം, തൃശൂര്‍, കണ്ണൂര്‍. ബോള്‍ ബാഡ്മിന്റണ്‍-മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്. വോളിബോള്‍-തൃശൂര്‍, പാലക്കാട്, കാസര്‍കോട്. ഹോക്കി-മലപ്പുറം, കോഴിക്കോട്, പാലക്കാട്. ടേബിള്‍ ടെന്നീസ്-പാലക്കാട്, വയനാട്, തൃശൂര്‍. ക്രിക്കറ്റ്-തൃശൂര്‍, പാലക്കാട്, കണ്ണൂര്‍. ബാസ്‌കറ്റ് ബോള്‍-തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍. ഫൂട്‌ബോള്‍-കാസര്‍കോട്, മലപ്പുറം, തൃശൂര്‍. ബാഡ്മിന്റണ്‍-കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍. മല്‍സരങ്ങള്‍ ഇന്നു സമാപിക്കും.
Next Story

RELATED STORIES

Share it