kannur local

ഉത്തരമലബാറിന്റെ വികസനം: സംരംഭകത്വ സംഗമം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ ഉത്തര മലബാറിന്റെ വികസനം ലക്ഷ്യമിട്ട് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡെസ്റ്റിനേഷന്‍ കണ്ണൂര്‍ ഓപര്‍ച്യൂണിറ്റീസ് അണ്‍ലിമിറ്റഡിന്റെ ഭാഗമായി സംരംഭകത്വ സംഗമം നടത്തി.
ചേംബര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധ മേഖലകളില്‍ നിന്നായി നൂറുകണക്കിനു പേര്‍ സംബന്ധിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള എയര്‍പോര്‍ട്ടാണ് കണ്ണൂരിലേതെന്ന് എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്്ടര്‍ വി തുളസീദാസ് പറഞ്ഞു. എല്ലാ പ്രവൃത്തികളും അവസാന ഘട്ടത്തിലാണ്. ഉടന്‍ തന്നെ ഉദ്ഘാടനം പ്രതീക്ഷിക്കാം.
ഒപ്പം റണ്‍വേ വികസനം അടക്കമുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ കൂടി ഏകോപിപ്പിച്ചു നടത്തും. കേന്ദ്ര സര്‍ക്കാരിന്റെയും മറ്റു സര്‍ക്കാര്‍ ഏജന്‍സികളുടെയും അനുമതികളും പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലായെന്നും അദ്ദേഹം പറഞ്ഞു. ചേംബര്‍ പ്രസിഡന്റ് കെ ത്രിവിക്രമന്‍ അധ്യക്ഷത വഹിച്ചു. അയാട്ട അസോസിയേഷന്‍ ദേശീയ അധ്യക്ഷന്‍ ബിജി ഈപ്പന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ സെക്രട്ടറി കെ ടി അബ്്ദുല്‍ മജീദ്, സഞ്ജയ് ആര്യാട്ട് പൂവാടന്‍, ഡെസ്റ്റിനേഷന്‍ കണ്‍വീനര്‍ വിനോദ് നാരായണന്‍, സച്ചിന്‍ സൂര്യകാന്ത് മഖീച്ച, സി അനില്‍കുമാര്‍, കെ എസ് അബ്്ദുസ്സത്താര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it