ഉത്തരക്കടലാസുകള്‍ കാണാനില്ല

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴില്‍ 2015 മെയില്‍ നടത്തിയ ബികോം കോംപ്ലിമെന്ററി പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ കാണാനില്ല. ഒന്നാം സെമസ്റ്ററിന്റെ കോംപ്ലിമെന്ററി കോഴ്‌സ് ഇംഗ്ലീഷ് പേപ്പറുകളായ പ്രോസ് ആന്റ് ഡ്രാമ, കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ എന്നീ രണ്ടു പരീക്ഷകളെഴുതിയ മലപ്പുറം ജില്ലയിലെ ഒരു സ്വാശ്രയ കോളജിലെ 58 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് കാണാനില്ലാത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഫലം പുറത്ത് വന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കിട്ടിയ ഗ്രേഡ് കാര്‍ഡില്‍ ഈ രണ്ടു പേപ്പറുകളുടേയും നേരെ ഒരു ഗ്രേഡും രേഖപ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് പരീക്ഷാഭവനില്‍ നടത്തിയ അന്വേഷണത്തില്‍ വ്യത്യസ്തമായ മറുപടികള്‍ പറഞ്ഞ് ജീവനക്കാര്‍ കൈമലര്‍ത്തുകയായിരുന്നു. ഇതേ വിഷയങ്ങള്‍ പരീക്ഷ എഴുതിയ ബിഎ, ബിഎസ്‌സി ഉള്‍പ്പെടെയുള്ള ഡിഗ്രി വിദ്യാര്‍ഥികളില്‍ ഭൂരിഭാഗമാളുകള്‍ക്കും സി ഗ്രേഡാണ് നല്‍കിയിട്ടുള്ളത്.
നന്നായി പഠിക്കുന്നവര്‍ക്കു പോലും സി ഗ്രേഡ് നല്‍കിയത് ഉത്തരക്കടലാസുകള്‍ കാണാനില്ലാത്തതിനാലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ഉത്തരക്കടലാസുകള്‍ കാണാതാവുന്നത് പതിവായിട്ടും സര്‍വകലാശാല അധികൃതര്‍ ഈ കാര്യത്തില്‍ കേസ് പോലിസിന് കൈമാറാന്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it