ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

പ്യോങ്‌യാങ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഉത്തരകൊറിയ രണ്ടു മിസൈല്‍ പരീക്ഷണങ്ങള്‍ കൂടി നടത്തി. 3000 കിലോമീറ്റര്‍ വരെ ശേഷിയുള്ള മിസൈലുകളാണ് പരീക്ഷിച്ചത്. ദക്ഷിണകൊറിയ, ജപ്പാന്‍, യുഎസ് നിയന്ത്രണത്തിലുള്ള പടിഞ്ഞാറന്‍ പസഫിക്കിലെ ഗുവാം എന്നിവിടങ്ങളില്‍ ആക്രമണം നടത്താന്‍ ശേഷിയുള്ളവയാണ് ഇവ. പരീക്ഷണം വിജയകരമായിരുന്നു. ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങള്‍ ഭീഷണിയുയര്‍ത്തുന്നതായി ജപ്പാന്‍, ദക്ഷിണകൊറിയ, യുഎസ്, നാറ്റോ എന്നീ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it