ഉത്തരകൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചു

സോള്‍: യുഎന്‍ വിലക്കുകള്‍ ലംഘിച്ച് ഉത്തര കൊറിയ വീണ്ടും മിസൈലുകള്‍ പരീക്ഷിച്ചതായി റിപോര്‍ട്ട്. കടലിലേക്ക് അഞ്ചോളം ഹ്രസ്വദൂര മിസൈലുകള്‍ വിക്ഷേപിച്ചെന്നാണ് റിപോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഉത്തരവുപ്രകാരം നടക്കുന്ന മിസൈല്‍ പരീക്ഷണങ്ങളില്‍ ഒടുവിലത്തേതാണിത്. കിഴക്കന്‍ നഗരമായ ഹാംഹങില്‍ നിന്നുമാണ് മിസൈലുകള്‍ തൊടുത്തതെന്നു ദക്ഷിണകൊറിയന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ദിവസങ്ങള്‍ക്കുമുമ്പ് ഉത്തരകൊറിയ രണ്ട് മധ്യദൂര മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. യുഎന്നിന്റെ കടുത്ത ഉപരോധം നിലനില്‍ക്കെയാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം. ജനുവരി 6ന് നാലാമത് ആണവപരീക്ഷണം നടത്തിയതിനു പിന്നാലെയാണ് ഉത്തരകൊറിയയ്ക്കുമേല്‍ യുഎന്നും യുഎസും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയത്.
Next Story

RELATED STORIES

Share it