ഉത്തരകൊറിയ പ്ലൂട്ടോണിയം പ്ലാന്റ് തുറന്നതായി ഐഎഇഎ

വിയന്ന: അണ്വായുധങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി പുനരാരംഭിക്കാനുള്ള നീക്കത്തിനു മുന്നോടിയായി ഉത്തരകൊറിയ പ്ലൂട്ടോണിയം നിലയം വീണ്ടും തുറന്നതായി യുഎന്‍ നിരീക്ഷക വിഭാഗം. 2013ല്‍ തന്നെ നിലയം വീണ്ടും തുറക്കുമെന്ന് ഉത്തരകൊറിയ അറിയിച്ചിരുന്നു. കഴിഞ്ഞ സപ്തംബര്‍ മുതല്‍ നിലയത്തിലെ പ്രധാന റിയാക്ടറായ യോങ്‌ബ്യോന്‍ ഉള്‍പ്പെടെയുള്ളവ തുറന്നു പ്രവര്‍ത്തിക്കുന്നതായാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുടെ വെളിപ്പെടുത്തല്‍. ആണവായുധ നിര്‍മാണത്തില്‍ രാജ്യം ശക്തിയാര്‍ജിക്കുകയാണെന്നും മുന്നറിയിപ്പുണ്ട്.
Next Story

RELATED STORIES

Share it