World

ഉത്തരകൊറിയ ഒന്നര ലക്ഷത്തോളം ദക്ഷിണകൊറിയന്‍ കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു

സോള്‍: ദക്ഷിണ കൊറിയയുടെ സര്‍ക്കാര്‍ ഏജന്‍സികളുടേതടക്കമുള്ള 1,40,000ത്തോളം കംപ്യൂട്ടറുകള്‍ ഉത്തരകൊറിയ ഹാക്ക് ചെയ്തതായി ദക്ഷിണ കൊറിയ. കംപ്യൂട്ടറുകളില്‍ ദുരുദ്ദേശ്യത്തോടെ കോഡുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
വന്‍ ഹാക്കിങിന്റെ മുന്നോടിയായുള്ള നടപടിയായിരിക്കാമിതെന്നാണ് റിപോര്‍ട്ട്. സര്‍ക്കാര്‍ ഏജന്‍സികളടക്കം 160 കമ്പനികളുടെ കംപ്യൂട്ടറുകളാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങ് കേന്ദ്രീകരിച്ചുള്ള ഇന്റര്‍നെറ്റ് അഡ്രസ് വഴിയാണ് ഹാക്കിങ് നടന്നതെന്നാണ് വ്യക്തമാവുന്നതെന്ന് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 2013ല്‍ ദക്ഷിണകൊറിയന്‍ ബാങ്കുകള്‍ക്കു നേരെ ഹാക്കിങ് നടന്നതിനു സമാനമായ ഇന്റര്‍നെറ്റ് അഡ്രസ്സാണിതെന്നും വിവിധ കമ്പനികള്‍ ഒരാഴ്ചയിലധികമായി പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.
കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ ക്രമീകരിക്കാനുള്ള സോഫ്റ്റ് വെയറുകളെ ലക്ഷ്യം വച്ചാണ് ഹാക്കിങ് നടന്നത്. സംഭവത്തോട് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it