malappuram local

ഉണ്യാലില്‍ പോലിസ് റെയ്ഡ്: ഒന്നും കണ്ടെത്താനായില്ല

തിരൂര്‍: രാഷ്ട്രീയ സംഘര്‍ഷത്താല്‍ സൈ്വര്യജീവിതം നഷ്ടപ്പെട്ട ഉണ്യാലില്‍ പോലിസ് പരിശോധന നടത്തി. തിരൂര്‍ ഡിവൈഎസ് പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ തിരൂര്‍ സിഐ, താനൂര്‍ എസ്‌ഐ ഉള്‍പ്പടെ നൂറോളം പോലിസുകാരും ഡോഗ് സ്‌ക്വാഡ് ബോംബ് സ്‌ക്വാഡ് എന്നിവയുള്‍പ്പടെ വന്‍ സംഘമാണ് പരിശോധനക്കെത്തിയത്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നു ഉണ്യാല്‍, ആലിന്‍ ചുവട്, തേവര്‍ കടപ്പുറം, പറവണ്ണ തുടങ്ങിയ ഭാഗങ്ങളിലായിരുന്നു റെയ്ഡ്. രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നു വരെ പരിശോധന നീണ്ടെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളും പോലിസ് അരിച്ചു പെറുക്കി.പതിറ്റാണ്ടുകളായി ലീഗ്-സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് തിരൂര്‍. കുറച്ചു കാലം ഇവിടം ശാന്തമായിരുന്നു.
കഴിഞ്ഞ മൂന്നു മാസമായി ഈ പ്രദേശം വീണ്ടും അശാന്തിയുടെ തീരമായി മാറി. വീടുകള്‍, കടകള്‍, വാഹനങ്ങള്‍ എന്നിവ നശിപ്പിച്ചും വീടുകളില്‍ പോലും കയറി അക്രമികള്‍ വിലസി.കൊച്ചു കുട്ടികള്‍ പോലും രാഷ്ട്രീയ ക്രിമിനലുകളുടെ ഇരകളായി. അതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ഞായറാഴ്ച രാത്രി അക്രമികള്‍ അഴിഞ്ഞാടി. തിങ്കളാഴ്ച പട്ടാപ്പകല്‍ ഒരു യുവാവിന് വെട്ടേറ്റു. സംഭവങ്ങളില്‍ പോലിസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല.
Next Story

RELATED STORIES

Share it