Flash News

ഉണ്ണിത്താന്‍ വധശ്രമം: കുറ്റപത്രം സമര്‍പ്പിച്ചു



തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വി ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പുനരന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എന്‍ അബ്ദുല്‍ റഷീദ് അടക്കം ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. പുഞ്ചിരി മഹേഷ്, വി ആര്‍ ആനന്ദ്, എസ് ഷഫീഖ്, ഡിവൈഎസ്പി എം സന്തോഷ് നായര്‍, എന്‍ അബ്ദുല്‍ റഷീദ്, ആര്‍ സന്തോഷ് കുമാര്‍ എന്നിവരാണ് പ്രതികള്‍. 2011 ഏപ്രില്‍ 16ന് രാത്രിയാണ് ഉണ്ണിത്താനെ ഹാപ്പി രാജേഷ്, മഹേഷ്, ആനന്ദ്, ഷഫീഖ് എന്നിവര്‍ ചേര്‍ന്ന് ആക്രമിച്ചത്. ഡിവൈഎസ്പി അബ്ദുല്‍ റഷീദ് ഉള്‍പ്പെടെ ചിലര്‍ കൊല്ലം ഗവ. ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് നടത്തിവരുന്ന അനാശാസ്യ പ്രവൃത്തികള്‍ ഉണ്ണിത്താന്‍ വാര്‍ത്തയാക്കിയതാണ് ആക്രമണത്തിന് കാരണം.
Next Story

RELATED STORIES

Share it