Kottayam Local

ഉണര്‍ത്തുപാട്ടിന്റെ ഈരടികളുമായി രാത്രിയുടെ യാമങ്ങളില്‍ അബ്ദുല്‍ ഖാദിര്‍

എന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി:  വിശുദ്ധറംസാനില്‍ ഉണര്‍ത്തുപാട്ടിന്റെ ഈരടികള്‍ മുഴക്കി ഉള്ളാളം സ്വദേശി അബ്ദുല്‍ ഖാദിര്‍ ഇത്തവണയും എത്തി. നൂറ്റാണ്ടുകളായി തന്റെ പിതാക്കന്മാര്‍ ഉപയോഗിച്ചിരുന്ന അറബനയില്‍ വിരലുകള്‍ പായിച്ചു താളാത്മകമായി “ സല്ലല്ലാഹു അലാ മുഹമ്മദ്, സല്ലല്ലാഹു അലൈഹിവസല്ലം” എന്ന നബിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാഗീതങ്ങള്‍ മുഴക്കിയാണ് പുലര്‍ച്ചെ ഒരുമണിമുതല്‍  സുബഹ് ബാങ്ക് വിളിക്കുന്നതിനു അല്‍പം മുമ്പു വരെ ഇടയത്താഴം കഴിക്കാനും  നോമ്പിന്റെ നിയ്യത്തുവക്കാനുമായി  വീട്ടുകാരെ ഉണര്‍ത്താന്‍  പാട്ടുകള്‍പാടി ഒരു വീട്ടില്‍ നിന്നും മറ്റൊരു വീട്ടിലേക്കു നീങ്ങുന്നത്.
30 നോമ്പ് അവസാനിക്കുമ്പോഴേക്കും താന്‍ വര്‍ഷ—ങ്ങളായി പോകുന്ന വീടുകള്‍ മുഴുവന്‍ ഒരുവട്ടം പോകാനാകുമെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ വര്‍ഷംവരെയും തന്റെ മ—കനും ഒപ്പമുണ്ടായിരുന്നെങ്കില്‍ ഇത്തവണ പരീക്ഷ കാരണം മകനെ കൊണ്ടുവന്നിട്ടില്ല.  പതിറ്റാണ്ടുകളായി കേരളത്തില്‍ എത്തി സംസ്ഥാനത്തിന്റെ തെക്കന്‍ ഭാഗങ്ങളിലെല്ലാം പോകുന്നതുകാരണം  മുസ്്‌ലിം-അമുസ്്‌ലിം വീടുകള്‍ നന്നായി തിരിച്ചറിയാനും അദ്ദേഹത്തിനു കഴിയുന്നുണ്ട്.
പാട്ടുകള്‍ പാടി ഇങ്ങനെ പോകുന്നതിനിടെ ചില പ്രദേശങ്ങളില്‍ സെക്യൂരിറ്റിക്കാര്‍ തടഞ്ഞു നിര്‍ത്താ—റുണ്ടെന്നും എന്നാല്‍ കാര്യം മനസിലാക്കുന്ന അവര്‍ ബഹുമാനത്തോടെ  പറഞ്ഞയക്കുകയാണ് പതിവെന്നും  അദ്ദേഹം പറയുന്നു.
രാത്രിയില്‍ ഇങ്ങനെ ചുറ്റിക്കറങ്ങുന്നതുകാരണം വൃതം അനുഷ്ടിക്കാതിരിക്കാന്‍ അദ്ദേഹം തയ്യറാല്ല. പുലര്‍ച്ചയാകുമ്പോഴേക്കും ഏതെങ്കിലും വീട്ടില്‍ കയറി അദ്ദേഹവും ഇടയത്താഴം കഴി—ക്കും. സുബഹ് നിസ്‌ക്കാരത്തിനുശേഷം ഏതെങ്കിലും പള്ളികളില്‍  വിശ്രമം. തുടര്‍ന്നു രാവിലെ 10 ഓടെ വീണ്ടും ഭവന സന്ദര്‍ശനം.  വര്‍ഷങ്ങളായിയുള്ള ഈ വരവുകാരണം  ചിലര്‍ തുണികളും മറ്റും ഇയാള്‍ക്കു കൊടുക്കാനായി കരുതിവക്കും. ചിലര്‍ മറ്റു സാധനങ്ങളും നല്‍കും. പെരുന്നാള്‍ ആകുമ്പോഴേക്കും ഇതുമായിട്ടാകും നാട്ടിലേക്കു മടങ്ങുക. ആഘോങ്ങള്‍ക്കുള്ള പണവും കേരളത്തില്‍ നിന്നും ലഭിക്കും.
അതേസമയം അറബനയില്‍ മുട്ടിയുള്ള ഇത്തരം പാട്ടുകള്‍പാടി വീടുകളില്‍ എത്തുമ്പോള്‍ ചിലര്‍ ബുദ്ധിമുട്ടു പ്രകടിപ്പിക്കുന്നതായും എന്നാല്‍ മറ്റു ചിലര്‍ അതീവ സന്തോഷത്തെടെ വരവേല്‍ക്കന്നതും അദ്ദേഹം ഓര്‍മിക്കുന്നു. മധ്യകേരളത്തിലെ മിക്കവീടുകളെക്കുറിച്ചും നല്ല പരിചയമുള്ള അബ്ദുല്‍ റഹ്മാന് വീട്ടുകാരുംട പേര് അറിയില്ലെന്നുമാത്രം. എങ്കിലും  തനിക്കു ആരോഗ്യം ഉള്ളിടത്തോളം കാലം ഇങ്ങനെ ഉണര്‍ത്തുപാട്ടുമായി വരുമെന്നും അതിനുള്ള അനുഗ്രഹം ദൈവം തരുന്നുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.
Next Story

RELATED STORIES

Share it