ഉഡ്താ പഞ്ചാബ്: കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍

മുംബൈ: ഉഡ്ത പഞ്ചാബ് എന്ന ചിത്രത്തിനു പ്രദര്‍ശനാനുമതി നല്‍കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ പഹ്‌ലാജ് നിഹലാനി സ്വാഗതം ചെയ്തു. ചിത്രത്തിലെ ദൃശ്യങ്ങള്‍ മുറിച്ചുമാറ്റാനുള്ള ബോര്‍ഡിന്റെ നിര്‍ദേശം കോടതി റദ്ദാക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ ചോദ്യംചെയ്യാന്‍ നിര്‍മാതാക്കള്‍ക്ക് അവകാശമുണ്ടെന്നും നിഹലാനി പറഞ്ഞു.
കോടതി ഉത്തരവ് ആരുടെയെങ്കിലും ജയമോ പരാജയമോ അല്ല. സെന്‍സര്‍ ബോര്‍ഡോ മറ്റേതെങ്കിലും വകുപ്പോ പുറപ്പെടുവിക്കുന്ന ഉത്തരവിനെതിരേ അപ്പീല്‍ നല്‍കാന്‍ ആളുകള്‍ക്കു കഴിയും. സിനിമാട്ടോഗ്രാഫ് നിയമമനുസരിച്ച് താന്‍ പ്രവര്‍ത്തിച്ചു. താന്‍ സിനിമകള്‍ കാണാറില്ല. ബന്ധപ്പെട്ട കമ്മിറ്റി പരിശോധിച്ച ശേഷം ഫയലാണു തനിക്കു കിട്ടുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അദ്ദേഹം പറഞ്ഞു.
ഉഡ്താ പഞ്ചാബിന്റെ നിരവധി ഭാഗങ്ങള്‍ മുറിച്ചുമാറ്റാന്‍ നിഹലാനി നിര്‍ദേശിച്ചതു വിവാദമായിരുന്നു. 89 ഭാഗങ്ങള്‍ മുറിച്ചുമാറ്റാനായിരുന്നു നിര്‍ദേശം. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശത്തിനെതിരേ ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ചിത്രത്തിനനുകൂലമായി കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും പ്രതികരിച്ചതോടെ വിവാദം കൊഴുത്തു. ചിത്രത്തിന്റെ സഹ നിര്‍മാതാവ് അനുരാഗ് കാശ്യപ്, ആം ആദ്മി പാര്‍ട്ടിയില്‍ നിന്നു പണം വാങ്ങിയെന്നും നിഹലാനി ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it