'ഉഡ്താ പഞ്ചാബി'നെതിരേ ഹരജി

ന്യൂഡല്‍ഹി: ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് സിനിമ പ്രദര്‍ശിപ്പിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. പഞ്ചാബിനെ ചിത്രത്തില്‍ മോശമായി കാണിക്കുന്നുവെന്നാരോപിച്ചു സര്‍ക്കാരിതര സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് അവയര്‍നസ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെ ഹരജിയില്‍ ചോദ്യംചെയ്തിട്ടുണ്ട്. ഒരു രംഗം മാത്രം മുറിച്ചുമാറ്റി ചിത്രം പ്രദര്‍ശിപ്പിക്കാനാണ് അനുമതിനല്‍കിയത്. നിരവധി രംഗങ്ങള്‍ മുറിച്ചുമാറ്റാനായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം.
അതേസമയം ഉഡ്താ പഞ്ചാബിന്റെ യൂട്യൂബ് പോലുള്ള ഓണ്‍ലൈന്‍ സൈറ്റുകളിലെ പ്രചാരണപരസ്യത്തില്‍ നിന്ന് ഹൈക്കോടതി നിര്‍ദേശിച്ച രംഗം മുറിച്ചുമാറ്റണമെന്ന് ഡല്‍ഹി ഹൈക്കോടതി, നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു. നായകന്‍ പരസ്യമായി മൂത്രമൊഴിക്കുന്ന രംഗമാണു മുറിച്ചുമാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.
Next Story

RELATED STORIES

Share it