kozhikode local

ഉടുമ്പിറങ്ങിമല: പോലിസ് ആവശ്യപ്പെട്ടിട്ടും പണി നിര്‍ത്തിയില്ല

വാണിമേല്‍:  ഉടുമ്പിറങ്ങിമലയിലെ നിര്‍മാണ പ്രവൃത്തികള്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാല്‍ പണി നിര്‍ത്തിവെക്കണമെന്ന് പോലിസ് ആവശ്യപ്പെട്ടിട്ടും ക്വാറി പ്രവര്‍ത്തനം സജീവം. ഇന്നലെയും ഉടുമ്പിറങ്ങിയില്‍ മെഷീന്‍ ഉപയോഗിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടന്നു.ക്വാറി പ്രവൃത്തി  അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച കോണ്‍ഗ്രസ് നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച് സംഘടിപ്പിക്കും.
രണ്ട് വര്‍ഷം മുമ്പ് ജില്ലാ കലക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയ ക്വാറി പുനരാരംഭിക്കാന്‍ പ്രവൃത്തികള്‍ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. വിവിധ സംഘടനകള്‍ ഇപ്പോള്‍ തന്നെ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കളടക്കം ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. യുവമോര്‍ച്ച ക്വാറി പ്രദേശത്ത് മാര്‍ച്ച്  നടത്തിയും ക്വാറിക്കെതിരായി രംഗത്തുണ്ട്. കോണ്‍ഗ്രസ്സും സമരരംഗത്ത് എത്തുന്നതോടെ ക്വാറിവിഷയം സജീവ ചര്‍ച്ചയാകും.
ബുധനാഴ്ചത്തെ മാര്‍ച്ചിന് ശേഷം ശക്തമായ സമരത്തിന് യൂത്ത് കോണ്‍ഗ്രസും രംഗത്ത് വരുമെന്നാണറിയുന്നത്. നിയമസഭാ സാമാളിക രടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉടുമ്പിറങ്ങിയിലെത്തും. ഇതോടെ ക്വാറിവിഷയം സംസ്ഥാന തലത്തില്‍ ചര്‍ച്ചയാവും.
അതേസമയം വിലങ്ങാട് മലയില്‍ ഒരു ക്വാറിക്കും ക്രഷറിനും അനുമതി നല്‍കേണ്ടെന്ന് പഞ്ചായത്ത് ഭരണസമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും നിലവില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്ന ഉടുമ്പിറങ്ങി മല വിഷയത്തില്‍ മുസ്‌ലിം ലീഗ് തീരുമാനമൊനമെടുത്തിട്ടില്ലെന്നാണറിയുന്നത്. ജില്ലയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളായിട്ടാണത്രെ മുക്കത്തെ ചിലര്‍ ചേര്‍ന്ന് വിലങ്ങാട് ഉടുമ്പിറങ്ങി മലയില്‍ ഖനനത്തിനായി 80 ഏക്കറോളം സ്ഥലം വാങ്ങിക്കൂട്ടിയത്.
വിദ്യാര്‍ഥികളെ
അനുമോദിച്ചു
നാദാപുരം: ഗവ.യുപി സ്‌കൂളില്‍നിന്നും വിവിധമത്സരങ്ങളില്‍ സബ്ജില്ല, റവന്യുജില്ല, സംസ്ഥാനതലങ്ങളില്‍ പ്രതിഭ തെളിയിച്ച 111 കുട്ടികളെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അനുമോദിച്ചു. പ്രതിഭാസംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ എം.കെ അധ്യക്ഷത വഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് ബാലകൃഷ്ണന്‍ കുട്ടികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. മുഹമ്മദ് ബംഗഌത്ത്, സുഹറ പുതിയാറക്കല്‍, മണ്ടോടി ബഷീര്‍, കോച്ചേരി രാധാകൃഷ്ണന്‍(ഡയറ്റ്പ്രിന്‍സിപ്പല്‍) ,സി എച്ച് മോഹനന്‍, അഡ്വ.സഞ്ജീവ്, കരയത്ത് ഹമീദ് ഹാജി, മധുപ്രസാദ്, കുരിമ്പേത്ത് കുഞ്ഞബ്ദുല്ല, കണേക്കല്‍ അബ്ബാസ്, ആമിന സുബൈര്‍,അഡ്വ. സി ഫൈസല്‍, പി പി കുമാരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it