Idukki local

ഉടുമ്പന്‍ചോല ജനസമ്പര്‍ക്ക പരിപാടി : 17. 6 ലക്ഷം രൂപയുടെ ധനസഹായ വിതരണം



നെടുങ്കണ്ടം: നെടുങ്കണ്ടം മിനി സിവില്‍ സ്‌റ്റേഷന്‍ ഹാളില്‍ ജില്ലാകലക്ടര്‍ ജി ആര്‍ ഗോകുലിന്റെ നേതൃത്തില്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും 17. 6 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു. ഇതില്‍ 14.6 ലക്ഷം രൂപ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രകാരം അനുവദിക്കപ്പെട്ടതാണ് ഉടുമ്പന്‍ചോല താലൂക്കില്‍ നിന്നും കലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് നേരത്തെ ഓണ്‍ലൈനായി ലഭിച്ച 816 പരാതികളില്‍ 708 എണ്ണത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി പരാതിക്കാര്‍ക്ക് മറുപടി നല്‍കി. അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായത്തിനുളള 123 അപേക്ഷകളില്‍ 15.24 ലക്ഷം അനുവദിക്കുന്നതിനു സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തു. ജനസമ്പര്‍ക്ക പരിപാടിയില്‍ ജില്ലാ കലക്ടര്‍ ഇന്നലെ നേരിട്ട് സ്വീകരിച്ച 455 അപേക്ഷകളില്‍ 155 എണ്ണം ദുരിതാശ്വാസനിധിയില്‍ നിന്നുളള ധനസഹായത്തിനു വേണ്ടിയുളളതാണ്. ഈ അപേക്ഷകളില്‍ അടിയന്തരമായി നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതിന് കലക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എഡിഎം കെ കെ ആര്‍ പ്രസാദ് തഹസില്‍ദാര്‍ പി എസ് ഭാനുകുമാര്‍, റവന്യു ജീവനക്കാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു. അപേക്ഷകരെയും പരാതിക്കാരെയും സഹായിക്കുന്നതിനായി ഹെല്‍പ്പ് ഡെസ്‌ക് സേവനവും സജ്ജമാക്കിയിരുന്നു. ജില്ലാ പ്രൊജക്ട് മാനേജര്‍ എസ് നിവേദിന്റെ നേതൃത്വത്തില്‍ അക്ഷയ കേന്ദ്ര ജില്ലാ ഓഫിസിന്റെയും, വലിയ തോവാള, കോമ്പയാര്‍ എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളും സൗജന്യ സേവനവുമായി രംഗത്തുണ്ടായിരുന്നു. ആരോഗ്യവകുപ്പിന്റെ സേവനവും സജ്ജമാക്കിയിരുന്നു.
Next Story

RELATED STORIES

Share it