Pathanamthitta local

ഉച്ചഭക്ഷണ വിതരണ ചുമതല പ്രധാനാധ്യാപകരില്‍ നിന്ന്മാറ്റണം: കെപിപിഎച്ച്എ



വെണ്ണിക്കുളം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തിന്റെ ഉത്തരവാദിത്വം പ്രധാനാധ്യാപകരില്‍ നിന്നു മാറ്റണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ ഉപജില്ലായോഗം ആവശ്യപ്പെട്ടു.ക്ലാസ് ചുമതല വഹിക്കുന്ന പ്രധാനാധ്യാപകര്‍ സ്‌കൂളിന്റെ ഭരണനിര്‍വഹണം, കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കല്‍ തുടങ്ങി ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചുവരുന്നതിനൊപ്പം ഉച്ചഭക്ഷണത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുകയാണെന്ന് യോഗം വിലയിരുത്തി. ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് മാറിമാറിവരുന്ന സര്‍ക്കുലറുകളും അതാത് ദിവസത്തെ വിവരശേഖരണവും കൈമാറലുമെല്ലാം പ്രധാനാധ്യാപകര്‍ക്കു ബാധ്യതയായി മാറുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ലംപ്‌സംഗ്രാന്റ് വിതരണവുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ ഐഎഫ്‌സി കോഡ് മാറാതെ വിവരങ്ങള്‍ സമയബന്ധിതമായി അപ് ലോഡ് ചെയ്യാനുള്ള നിര്‍ദേശമാണ് നിലവിലുള്ളത്. എസ്ബിഐയുമായുള്ള ലയനത്തേ തുടര്‍ന്ന് പരിഷ്‌കരിച്ച ഐഎഫ്‌സി കോഡുകള്‍ സൈറ്റില്‍ നല്‍കാത്തതിനാല്‍ വിവരങ്ങള്‍ സൈറ്റിലൂടെ നല്‍കാനാകുന്നില്ലെന്നും ഇക്കാരണത്താല്‍ തന്നെ ഒഇസി വിഭാഗങ്ങളുടെ ലംപ്‌സംഗ്രാന്റ് വൈകുമെന്നും കെപിപിഎച്ച്എ യോഗം ചൂണ്ടിക്കാട്ടി.ഉപജില്ലാ പ്രസിഡന്റ് തോമസ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി വി മാത്യു, സംസ്ഥാന കൗണ്‍സില്‍ അംഗം കുര്യന്‍ ഉമ്മന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി ഷിബു, ഉപജില്ലാ സെക്രട്ടറി ബിജി ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it