World

ഉച്ചകോടിക്കായി ട്രംപിനെ ക്ഷണിച്ച് കിം

വാഷിങ്ടണ്‍: കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിയുടെ തുടര്‍ച്ചയ്ക്കായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ക്ഷണിച്ച് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കത്തയച്ചു. ആണവ നിരായുധീകരണം സംബന്ധിച്ചുള്ള കത്ത് വൈറ്റ് ഹൗസ് വക്താവ് സാറ സാന്റേഴ്‌സ് സ്ഥിരീകരിച്ചു. അതേസമയം, ഇരുനേതാക്കളും തമ്മിലുള്ള രണ്ടാമത്തെ ഉച്ചകോടി എന്ന് നടക്കുമെന്നതില്‍ സാറ സാന്റേഴ്‌സ് സൂചന നല്‍കിയില്ല. ട്രംപിനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചുള്ള കിമ്മിന്റെ കത്തിനെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ സ്വാഗതം ചെയ്തു. സിംഗപ്പൂരില്‍ ട്രംപും കിമ്മും തമ്മിലുള്ള ഉച്ചകോടിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് മൂണ്‍ ജെ ഇന്നായിരുന്നു.
Next Story

RELATED STORIES

Share it