ഉഗാണ്ടയില്‍ 350 തീര്‍ഥാടകര്‍ക്ക് സൗദി വിസ നിഷേധിച്ചു

കംബാല: ഉഗാണ്ടയില്‍ നിന്നുള്ള 350 തീര്‍ത്ഥാടകര്‍ക്ക് സൗദി വിസ നിഷേധിച്ചതായി ഉഗാണ്ടന്‍ ദിനപത്രമായ ഡെയ്‌ലി മോണിറ്റര്‍ റിപോര്‍ട്ട് ചെയ്തു. ബുധനാഴ്ചയായിരുന്നു ഉഗാണ്ടയില്‍ നിന്നു പരിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിനു പുറപ്പെടേണ്ട അവസാന തിയ്യതി.
750 പേരെ മക്കയിലേക്കു കൊണ്ടുപോവാനായിരുന്നു ഉഗാണ്ടന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നത്. എന്നാല്‍, 400 പേര്‍ക്കു മാത്രമേ വിസ സംഘടിപ്പിക്കാനായുള്ളൂ എന്നും 350 പേര്‍ക്കു സമയപരിധിക്കുള്ളില്‍ വിസ കിട്ടിയില്ലെന്നും ഉഗാണ്ടന്‍ ബ്യൂറോ ഓഫ് ഹജ്ജ് അസോസിയേഷന്‍ അംഗം ശെയ്ഖ് അഹമ്മദ് ലുബേഗ മാധ്യമങ്ങളെ അറിയിച്ചു.
ഉഗാണ്ടയില്‍ താമസിക്കുന്ന 40 വിദേശികള്‍ക്ക് കംബാലയിലെ സൗദി എംബസിയും വിസ നിഷേധിച്ചതായി റിപോര്‍ട്ടുണ്ട്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിദേശികള്‍ അവരവരുടെ രാജ്യങ്ങളിലൂടെ തന്നെ ഹജ്ജിന് അപേക്ഷിക്കണമെന്ന് എംബസി വ്യക്തമാക്കി.
Next Story

RELATED STORIES

Share it