Flash News

ഉക്രൈനില്‍ പൈപ്പ് പൊട്ടി കാറുകള്‍ തകര്‍ന്നു



കിയേവ്: ഉക്രൈന്‍ തലസ്ഥാനമായ കിയേവില്‍ ഭൂഗര്‍ഭജല പൈപ്പ് പൊട്ടിത്തെറിച്ച് കാറുകള്‍ തകര്‍ന്നു. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മണ്ണും ജലവും ഏഴ് നിലകള്‍ വരെ ഉയര്‍ന്നതായി പ്രദേശവാസികള്‍ പറഞ്ഞു. സമീപത്ത് പ്രവര്‍ത്തിച്ചുവന്ന സ്ഥാപനങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങളുണ്ടായി. ജനലുകള്‍ പൊട്ടുകയും കാറുകള്‍ തകരുകയും ചെയ്തു. ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പൊട്ടിത്തെറിക്ക് തൊട്ടുമുമ്പ് ഒരു സ്ത്രീ റോഡിലൂടെ നടന്നുപോവുന്നത് ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അവര്‍ക്ക് എന്തുപറ്റിയെന്ന് വ്യക്തമല്ല. സ്ത്രീയെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
Next Story

RELATED STORIES

Share it