Sports

ഉക്രെയ്‌നിന് വടക്കന്‍ അയര്‍ലന്‍ഡിന്റെ മടക്കടിക്കറ്റ്

ഉക്രെയ്‌നിന് വടക്കന്‍  അയര്‍ലന്‍ഡിന്റെ മടക്കടിക്കറ്റ്
X
McAuley-is-mobbed-by-his-te

ലിയോണ്‍: യൂറോ കപ്പിന്റെ മരണഗ്രൂപ്പുകളിലൊന്നായ ഗ്രൂപ്പ് സിയില്‍ ഉക്രെയ്‌നിനെ വടക്കന്‍ അയര്‍ലന്‍ഡ് അട്ടിമറിച്ചു. കന്നി യൂ റോ കളിക്കുന്ന അയര്‍ലന്‍ഡ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഉക്രെയ്‌നിന്റെ കഥ കഴിച്ചത്. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഉക്രെയ്ന്‍ ടൂര്‍ണമെന്റില്‍ നിന്നു പുറത്തായി. ഇത്തവണ ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായ ആദ്യ ടീം കൂടിയാണ് ഉക്രെയ്ന്‍.
രണ്ടാംപകുതിയിലാണ് അയര്‍ലന്‍ഡ് രണ്ടു ഗോളും നിക്ഷേപിച്ചത്. ഗരെത് മക്യുലി (49ാം മിനിറ്റ്), നിയാല്‍ മക്ഗിന്‍ (90) എന്നിവരുടെ ഗോളുകളാണ് അയര്‍ലന്‍ഡിന് അട്ടിമറി ജയമൊരുക്കിയത്. അവരുടെ ആദ്യ ജയം കൂടിയാണിത്. നേരത്തേ ആദ്യ കളിയില്‍ അയര്‍ലന്‍ഡ് 0-1നു പോളണ്ടിനോട് പരാജയപ്പെട്ടിരുന്നു.
മഴയോടൊപ്പം കനത്ത ആലിപ്പഴ വീഴ്ചയെയും തുടര്‍ന്ന് രണ്ടാംപകുതിയില്‍ രണ്ടു മിനിറ്റോളം മല്‍സരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
Next Story

RELATED STORIES

Share it