kasaragod local

ഉക്കിനടുക്കയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ഹൈടെക് ഡയറി ഫാം ഉദ്ഘാടനം ഇന്ന്

പെര്‍ള: പ്ലാന്റേഷന്‍ കോര്‍പറേഷന്റെ പെര്‍ള എസ്റ്റേറ്റിന് കീഴിലുള്ള ഉക്കിനടുക്കയില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മിച്ച ഹൈടെക് ഡയറി ഫാം ഇന്ന് ഉച്ചയ്ക്ക് 12.30ന് കൃഷിമന്ത്രി കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്യും.
പി ബി അബ്ദുര്‍റസാഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ 15 ഏക്കര്‍ സ്ഥലത്താണ് പശുവളര്‍ത്തല്‍ കേന്ദ്രവും തീറ്റപുല്‍ കൃഷിയും ആരംഭിക്കുന്നത്. അഞ്ച് കോടി രൂപയാണ് ഇതിന് കോര്‍പറേഷന്‍ വകയിരുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തില്‍ 25 പശുക്കളെയാണ് ഇവിടെ വളര്‍ത്തുന്നത്. മൂന്ന് മാസം ഇവയെ നിരീക്ഷിച്ചതിന് ശേഷം 100 പശുക്കളുള്ള ഫാം ആരംഭിക്കും.
കാസര്‍കോട് ജില്ലയിലെ കശുമാവിന്‍ തോട്ടങ്ങളെ ജൈവ വല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ പശുവളര്‍ത്തല്‍ കേന്ദ്രം ആരംഭിക്കുന്നത്. പൂര്‍ണ്ണമായും ജൈവ വളം ഉപയോഗിച്ച് കശുമാവ് കൃഷി ചെയ്യാനാണ് കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കീടനാശിനി പ്രയോഗം ഉപേക്ഷിക്കാനും ജൈവ വളത്തില്‍ കശുമാവ് കൃഷി കൂടുതല്‍ വ്യാപകമാക്കാനുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നു.
തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഫാമില്‍ ജോലി നല്‍കും. ജൈവ പാലും ഉല്‍ന്നങ്ങളുമാണ് ഉണ്ടാക്കുന്നത്. ഇതിന് വിതരണ സംവിധാനങ്ങളും ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. പശു വളര്‍ത്തലിനായി ഷെഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് തീറ്റപുല്‍കൃഷിയും ആരംഭിക്കും.
Next Story

RELATED STORIES

Share it