Flash News

ഈ മാസം 13ന് പെട്രോള്‍ ബങ്ക് സമരം



ന്യൂഡല്‍ഹി: ദിവസേനയുള്ള പെട്രോള്‍ വില നിശ്ചയിക്കല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോള്‍ ബങ്ക് ഉടമകള്‍ സമരത്തിലേക്ക്. രാജ്യവ്യാപകമായി ഈ മാസം 13നു പമ്പുകള്‍ അടച്ചു സമരം നടത്തുമെന്നു പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു. ദിവസേനയുള്ള വില നിശ്ചയിക്കല്‍ പിന്‍വലിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളെയും ജിഎസ്ടിക്കു കീഴില്‍ കൊണ്ടുവരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം ഡീലര്‍മാരുടെ മൂന്നു ദേശീയ സംഘടനകള്‍ ചേര്‍ന്ന യുനൈറ്റഡ് പെട്രോളിയം ഫ്രണ്ട് അറിയിച്ചു.
Next Story

RELATED STORIES

Share it