Pravasi

ഈ മാസം മൂന്ന് ഗ്രഹങ്ങള്‍ ചന്ദ്രനെ സമീപിക്കും



ദോഹ: ഖത്തറിലുള്ളവര്‍ക്ക് ഈ മാസം ആകാശത്ത് അപൂര്‍വ കാഴ്ചയൊരുങ്ങുന്നു. മൂന്ന് ഗ്രഹങ്ങളെ ഈ മാസം ചന്ദ്രനരികെ കാണാമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. വ്യാഴം, ശനി, ശുക്രന്‍ എന്നിവയെയാണ് നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുക.ഇന്ന് അര്‍ധ രാത്രിക്ക് ശേഷമാണ് വ്യാഴം ചന്ദ്രന്റെ മധ്യത്തില്‍ നിന്ന് തെക്ക് രണ്ട് ഡിഗ്രി മാറി പ്രത്യക്ഷപ്പെടുകയെന്ന് കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞന്‍ ഡോ. ബശീര്‍ മര്‍സൂഖ് അറിയിച്ചു. ദോഹയുടെ ആകാശത്ത് പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അര്‍ധരാത്രിക്ക് ശേഷം ചന്ദ്രനെയും വ്യാഴത്തെയും ഒരുമിച്ച് ടെലിസ്‌കോപിന്റെ സഹായമില്ലാതെ കാണാം. ദോഹ സമയം പുലര്‍ച്ചെ 1.30ന് വ്യാഴം അസ്തമിക്കും. ജൂണ്‍ 10ന് പുലര്‍ച്ചെ 4.25നാണ് ശനി പ്രത്യക്ഷപ്പെടുക. ചന്ദ്രന്റെ മധ്യത്തില്‍ തെക്ക് മൂന്ന് ഡിഗ്രി മാറിയാണ് ശനി കാണപ്പെടുക. സൂര്യാസ്തമയം വരെ പൂര്‍ണചന്ദ്രനെയും ശനിയെയും കാണാനാകും. ജൂണ്‍ 21ന് ശുക്രന്‍ ചന്ദ്രനൊപ്പം വരും. ചന്ദ്രന്റെ മധ്യത്ത് നിന്ന് വടക്ക് രണ്ട് ഡിഗ്രി മാറി കാണാനാകും. ചന്ദ്രന്റെ ഉദയ സമയം മുതലാണ് ശുക്രനെയും കാണുക. പുലര്‍ച്ചെ 2.13നാണ് അന്ന് ചന്ദ്രന്‍ ഉദിക്കുക. ഇന്നലെ പുലര്‍ച്ചെയും ശുക്രന്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it