kozhikode local

ഈസ്റ്റ് പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് ഓഫിസിനു നേരെ ആക്രമണം



പേരാമ്പ്ര:കൂത്താളി പഞ്ചായത്തിലെ ഈസ്റ്റ് പേരാമ്പ്ര ശാഖാ മുസ്്‌ലിം ലീഗ് ഓഫിസിനു നേരെ  സാമൂഹ്യ ദ്രോഹികളുടെ ആക്രമണം. ഓഫിസിന്റെ ജനല്‍ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നു.വ്യാഴാഴ്ച രാത്രിയാണ് സംഭവം.ശാഖാ ലീഗ് ഭാരവാഹികള്‍ പെരുവണ്ണാമൂഴി പോലീസില്‍ പരാതി നല്‍കി. അക്രമത്തെ പേരാമ്പ്ര മണ്ഡലം മുസ്്‌ലിം ലീഗ് ജന. സെക്രട്ടറി സി പി എ അസീസ് അപലപിച്ചു. ഓഫീസ് കല്ലെറിഞ്ഞ് തകര്‍ത്ത സാമൂഹ്യ ദ്രോഹികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കൂത്താളി പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. കുഞ്ഞമ്മദ് പൂളക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. കെ ടി കുഞ്ഞമ്മദ്, എം പി മൊയ്തു, അബ്ദുല്ല ബൈത്തുല്‍ ബര്‍ക്ക, കെ കെ സൂപ്പി ഹാജി, മുഹമ്മദ് ലാല്‍, അസീസ് പുതിയോട്ടില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it