ഈസ്റ്ററിന് കൊച്ചുവേളി-മംഗലാപുരം പ്രത്യേക ട്രെയിന്‍, റിസര്‍വേഷന്‍ ആരംഭിച്ചു
BY sdq Kappan1 March 2016 11:43 AM GMT
X
sdq Kappan1 March 2016 11:43 AM GMT
പാലക്കാട്: ഈസ്റ്റര്‍ പ്രമാണിച്ച് കൊച്ചുവേളി മുതല്‍ മംഗലാപുരം ജംഗ്ഷന് വരെ മാര്‍ച്ച് 24ന് പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ നിന്ന് അറിയിച്ചു.
അന്നേ ദിവസം 21:15ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന സുവിധ സ്പെഷ്യല്‍ (ട്രെയിന്‍ ന. 00655) അടുത്ത ദിവസം 11:30ന് മംഗലാപുരം ജംഗ്ഷനില്‍ എത്തും.
മാര്‍ച്ച് 27ന് 15:40ന് മംഗലാപുരം ജംഗ്ഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ന.00656 അടുത്ത ദിവസം 05:00 മണിക്ക് കൊച്ചുവേളിയില്‍ എത്തും. 12 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും സെക്കന്റ്, തേഡ് എ.സിയുടെ ഓരോ കോച്ചുകളുമുള്ള ട്രെയിന്‍ കൊല്ലം, കായംകുളം, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷോര്ണ്ണൂര് ജം. തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT