ഈസ്റ്റര്‍ വിപ്ലവം: ഓര്‍മകളുടെ 100 വര്‍ഷം

ഈസ്റ്റര്‍ വിപ്ലവം: ഓര്‍മകളുടെ 100 വര്‍ഷം
X
slug--offbeatഇതാണ് ആ പഴകിപ്പോയ പച്ചപ്പുകള്‍ വീണ്ടും തളിര്‍ക്കുന്ന സമയം
മോഹിപ്പിക്കുന്ന സുന്ദരി പിറന്നിരിക്കുന്നു.
-വില്യം ബട്‌ലര്‍ യാറ്റ്‌സ്
(അയര്‍ലന്‍ഡിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഐറിഷ് കവി 1916 സപ്തംബര്‍ 21ന് എഴുതിയത്)

ഈസ്റ്റര്‍ വാരത്തിലായിരുന്നു തുടക്കം. 1916 ഏപ്രില്‍ 24ന് 1,200 യുവാക്കള്‍ ആയുധങ്ങളുമായി ഡബ്ലിന്‍ നഗരമധ്യത്തില്‍ ഒരുമിച്ചുകൂടി. ജെയിംസ് കൊനോലിയായിരുന്നു അവരുടെ നേതാവ്. പാട്രിക് പിയേഴ്‌സണ്‍, ടോം ക്ലാര്‍ക്ക്, സിയാന്‍ മക്‌ഡെര്‍മോട്ട്, ജോസഫ് പ്ലാങ്കറ്റ് എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ബ്രിട്ടിഷ് സൈന്യത്തില്‍ പോരാടിയതിന്റെ അനുഭവസമ്പത്തുള്ള ഐറിഷ് റിപബ്ലിക്കന്‍ ബ്രദര്‍ഹുഡ് നേതാക്കളായിരുന്നു അവര്‍. ജനറല്‍ പോസ്റ്റ് ഓഫിസ് പിടിച്ചെടുത്ത ഐറിഷ് പോരാളികള്‍ അവിടെ തങ്ങളുടെ ആസ്ഥാനമായി പ്രഖ്യാപിച്ച് പതാകനാട്ടി. നൂറ്റാണ്ടുകള്‍ നീണ്ട അയര്‍ലന്‍ഡിലെ ബ്രിട്ടിഷ് അധിനിവേശത്തിന് അന്ത്യംകുറിച്ച ഈസ്റ്റര്‍ വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. 100 വര്‍ഷത്തിനിപ്പുറവും ഐറിഷ് വിപ്ലവത്തിന്റെ കഥകള്‍ക്ക് 12ാം നൂറ്റാണ്ടില്‍ അയര്‍ലന്‍ഡിലെ മലനിരകളില്‍ വില്യംവാലസ് എന്ന കുതിരപ്പോരാളി നയിച്ച ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ അതിശയങ്ങളുടെ മേല്‍പ്പാളിയുണ്ട്.
തുടര്‍ന്നുള്ള ആറു ദിവസങ്ങള്‍ നിര്‍ണായകമായിരുന്നു അയര്‍ലന്‍ഡിന്. കൊനോലിയും സംഘവും ഡബ്ലിനിലെ നഗരഹൃദയം പിടിച്ച അതേസമയത്ത് അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളിലും സമാനമായ സംഭവങ്ങളുണ്ടായിരുന്നു. ഏതൊരു വിപ്ലവത്തിന്റെയും തുടക്കംപോലെ തെരുവുകള്‍ കീഴടക്കിയ ഐറിഷ് പോരാളികള്‍ ഗലികളെ നിയന്ത്രണത്തിലാക്കി സൈന്യത്തെ തടയാന്‍ ഫര്‍ണിച്ചറുകളും പാഴ്‌വസ്തുക്കളും കൊണ്ട് വെടിമറകള്‍ നിര്‍മിച്ചു. തെരുവുകളില്‍ വിപ്ലവത്തിന്റെ കവിതകളും മുദ്രാവാക്യങ്ങളുമുയര്‍ന്നു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങള്‍ സമാനമായിരുന്നില്ല. ബ്രിട്ടിഷ് പീരങ്കിസൈന്യം ഐറിഷുകളെ അതിവേഗത്തില്‍ തകര്‍ത്തു. ഏപ്രില്‍ 19ന് പോരാട്ടം അവസാനിച്ചു. പലരും കീഴടങ്ങി. കീഴടങ്ങിയവരില്‍ പ്രധാനികളെ കൊലപ്പെടുത്തി. എന്നാല്‍, സ്വാതന്ത്ര്യസമരത്തിന് അയര്‍ലന്‍ഡില്‍ പിന്തുണയേറിവരുകയായിരുന്നു. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്തു തളര്‍ന്നുനിന്ന ഇംഗ്ലീഷുകാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്. 1918ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ അയര്‍ലന്‍ഡുകാരുടെ സിന്‍ ഫെയിന്‍ പാര്‍ട്ടി 105ല്‍ 73 സീറ്റും നേടി. സ്വതന്ത്ര പരമാധികാര അയര്‍ലന്‍ഡ് എന്ന സങ്കല്‍പ്പമായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്.
1919 ജനുവരി 21ന് അയര്‍ലന്‍ഡ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. യുനൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്റ് അയര്‍ലന്‍ഡ് നിലവില്‍ വന്നു. കാര്യങ്ങള്‍ അവിടെയും തീര്‍ന്നില്ല. അന്ന് വൈകീട്ട് ഐറിഷ് വോളന്റിയര്‍മാര്‍ സോളോ ഹെഡ്‌ബെഗില്‍ ആക്രമണം നടത്തി പോലിസുകാരെ കൊലപ്പെടുത്തി. 12ാം നൂറ്റാണ്ടിനപ്പുറം നീണ്ട ഐറിഷ് സ്വാതന്ത്ര്യസമരത്തിന്റെ പുതിയ ഘട്ടത്തിനാണ് ഇതോടെ തുടക്കമായത്. 1914 സപ്തംബറില്‍ തന്നെ ഐറിഷ് റിപബ്ലിക് ബ്രദര്‍ഹുഡിന്റെ സുപ്രിംകൗണ്‍സില്‍ വിപ്ലവത്തിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. യുകെ സര്‍ക്കാര്‍ ജര്‍മനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ച കാലമായിരുന്നു അത്. ജര്‍മനിയുടെ സഹായം തേടാന്‍ ബ്രദര്‍ഹുഡ് തീരുമാനിച്ചു. ടോം ക്ലാര്‍ക്കിനും സിയാന്‍ മക്‌ഡെര്‍മോട്ടിനുമായിരുന്നു ആസൂത്രണത്തിന്റെ ചുമതല. ചെറുസംഘമായിരുന്നെങ്കിലും അഭിപ്രായവ്യത്യാസത്തിനും പിളര്‍പ്പിനും കുറവുണ്ടായിരുന്നില്ല.
യുദ്ധത്തില്‍ ബ്രിട്ടനെ സഹായിക്കണോ വേണ്ടയോ എന്ന കാര്യമായിരുന്നു തര്‍ക്കവിഷയങ്ങളിലൊന്ന്. സ്വാതന്ത്ര്യസമരമാണെങ്കിലും ജനകീയ പിന്തുണ കുറവായിരുന്നു. ജര്‍മന്‍ പിന്തുണ തേടി ജോസഫ് പ്ലാങ്കറ്റ് ജര്‍മനിയിലെത്തി. ജര്‍മനിയില്‍ ജോലിചെയ്യുന്ന ഐറിഷ് ബുദ്ധിജീവി റോജര്‍ കെയ്‌സ്‌മെന്റുമായി ചേര്‍ന്ന് അധികൃതരോട് സഹായംതേടി. സഹായവാഗ്ദാനം ലഭിക്കുകയും ചെയ്തു. ബ്രദര്‍ഹുഡിന്റെ പദ്ധതികളെക്കുറിച്ച് ഐറിഷ് സിറ്റിസണ്‍ ആര്‍മിയുടെ നേതാവായിരുന്ന കൊനോലിക്ക് അറിയില്ലായിരുന്നു. മറ്റുള്ളവര്‍ വിപ്ലവം നടത്തുന്നില്ലേല്‍ താന്‍ ഉടനെ നടത്തുമെന്ന് കൊനോലി പ്രഖ്യാപിച്ചു. എന്നാല്‍, ബ്രദര്‍ഹുഡ് നേതാക്കള്‍ അദ്ദേഹത്തെ കണ്ട് ഒന്നിച്ചാവാമെന്നു പറഞ്ഞു. പോരാട്ടം തുടങ്ങിയപ്പോള്‍ കാര്യമായ ജര്‍മന്‍ സഹായമൊന്നും ലഭിച്ചില്ല.
വിപ്ലവത്തിന്റെ അന്ന് പോസ്റ്റ് ഓഫിസിന് പിന്നാലെ നാലു കോടതികളും ഒരു ബിസ്‌കറ്റ് ഫാക്ടറിയും സംഘം പിടിച്ചു. എന്നാല്‍, അയര്‍ലന്‍ഡിലെ ബ്രിട്ടിഷ് ഭരണത്തിന്റെ കേന്ദ്രമായ ഡബ്ലിന്‍ കോട്ട പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. തൊട്ടടുത്തുള്ള സിറ്റിഹാളില്‍ തമ്പടിച്ചവര്‍ കോട്ട ആക്രമിക്കാനുള്ള പദ്ധതി മെനഞ്ഞു. നഗരഹൃദയത്തിലെ ട്രിനിറ്റി കോളജ് പിടിച്ചെടുക്കുന്നതിലും പരാജയപ്പെട്ടു. ഫീനിക്‌സ് പാര്‍ക്കും മാഗസിന്‍ കോട്ടയും ആക്രമിച്ച സ്വാതന്ത്ര്യസമരസംഘത്തിന് ആക്രമണം നടത്താന്‍ മറ്റു സംഘങ്ങള്‍ക്ക് സിഗ്‌നല്‍ നല്‍കണമായിരുന്നു. ഇതിനായി അവര്‍ സ്‌ഫോടകവസ്തുക്കള്‍ തിരഞ്ഞു. എന്നാല്‍, ഒന്നും കൈയില്‍ കിട്ടിയില്ല. സ്വാതന്ത്ര്യസമര പോരാളികളുടെ ആക്രമണം ശക്തമായിരുന്നെങ്കിലും കാര്യമായ വിജയമൊന്നുമുണ്ടായില്ല.
നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ പിടിച്ചെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഈ സ്റ്റേഷനുകളിലൂടെ ബ്രിട്ടിഷ് അധികൃതര്‍ കൂടുതല്‍ സൈനികരെ ഇറക്കി. ബ്രിട്ടിഷ് സൈന്യം ഷെല്ലാക്രമണം തുടങ്ങി. കൊനോലിക്ക് വെടിയേറ്റു. വൈകാതെ കീഴടങ്ങാന്‍ പിയേഴ്‌സണ്‍ സഹപ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി. ഐറിഷ് പോരാളികള്‍ ബ്രിട്ടിഷ് ജനറല്‍ ജോണ്‍ മാക്‌സ്‌വെല്ലിനു മുന്നില്‍ കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് 79 സ്ത്രീകള്‍ ഉള്‍പ്പെടെ 3,430 പേര്‍ അറസ്റ്റിലായി. കോര്‍ട്ട്മാര്‍ഷലിനു ശേഷം 90 പേരെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍, നഗരങ്ങളില്‍ കീഴടങ്ങിയപ്പോഴും ഗ്രാമങ്ങളില്‍ പോരാട്ടം തുടര്‍ന്നു. ചെറുസംഘങ്ങളായായിരുന്നു ഐറിഷ് പോരാളികള്‍ പൊരുതിയിരുന്നത്. ഓരോ സംഘവും തമ്മില്‍ പരസ്പരധാരണയൊന്നുമുണ്ടായിരുന്നില്ല. എങ്കിലും 1916ലെ ഈസ്റ്റര്‍ ദിനത്തില്‍ തെരുവുകളില്‍ ഉയര്‍ന്ന കവിതകളാണ് സ്വതന്ത്ര അയര്‍ലന്‍ഡ് എന്ന ലക്ഷ്യത്തിന് ഊടും പാവുമായത്.
******

1891ലെ വസന്തകാലത്ത് ഹെല്‍മത്ത് വോന്‍ മോള്‍ടേക്ക് റോസ് പ്രഭുവാണ് ലോകത്ത് ഏകീകൃത സമയക്രമം കൊണ്ടുവരേണ്ട ആവശ്യത്തെക്കുറിച്ച് ആദ്യമായി സംസാരിക്കുന്നത്. 90കാരനായ അദ്ദേഹം ജര്‍മന്‍ പാര്‍ലമെന്റില്‍ ഈ ആവശ്യമുയര്‍ത്തുമ്പോള്‍ ലോകം അതിനെ അത്ര ഗൗരവമുള്ള വിഷയമായി കണ്ടിരുന്നില്ല. ലോകത്ത് ഓരോ പ്രദേശത്തും വിവിധ സമയം നിലനിന്നിരുന്ന കാലമായിരുന്നു അത്. സമയം മാത്രമല്ല, സമയം കണക്കാക്കുന്ന രീതിയും വ്യത്യസ്തമായിരുന്നു. വിവിധ മന്ത്രാലയങ്ങള്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍, നിയമനിര്‍മാതാക്കള്‍ തുടങ്ങിയവരുമായി വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം ഏകീകൃത സമയം കൊണ്ടുവരാന്‍ ജര്‍മനി തയ്യാറായി. 1892ലും 1893ലുമായി ജര്‍മന്‍ പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ ജര്‍മന്‍ നിയന്ത്രണത്തിലുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഇതു ബാധകമാണെന്നു വ്യക്തമാക്കിയിരുന്നു. ഗ്രീന്‍വിച്ചിനെക്കാള്‍ ഒരു മണിക്കൂര്‍ മുന്നിലായിരുന്നു അന്ന് ജര്‍മനി. വോന്‍ മോള്‍ടേക്കിന്റെ ആശയങ്ങളെ സാംസ്‌കാരിക കൈമാറ്റത്തിന്റെ ചുവടായിട്ടാണ് യൂറോപ്പ് പിന്നീട് വായിച്ചത്. ഗ്രിഗോറിയന്‍ കലണ്ടര്‍ പടിഞ്ഞാറേതര സമൂഹത്തിന്റെയും ഭാഗമായത് ഇത്തരത്തിലൊരു സാംസ്‌കാരിക കൈമാറ്റമായിരുന്നു.
ലോകം ഒരു ഗ്ലോബല്‍ വില്ലേജായി ചുരുങ്ങിത്തുടങ്ങിയ കാലത്താണ് ഈ ആശയങ്ങള്‍ വീണ്ടും ശക്തിപ്രാപിക്കുന്നത്. യൂറോപ്പിലും വടക്കന്‍ ആഫ്രിക്കയിലും ഇതിന്റെ സ്വാധീനങ്ങളുണ്ടായി. ഇത് മറ്റു ലോകരാജ്യങ്ങളിലേക്കും പിന്നീട് വ്യാപിച്ചു. യൂറോപ്പില്‍ വന്‍ശക്തികളുടെ ഉദയം കണ്ട കാലമായിരുന്നു അത്. ജര്‍മനി യൂറോപ്പിലെ സ്വാധീനശക്തിയായി. ജപ്പാനും യുഎസും ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തിത്തുടങ്ങി. ഓരോ രാജ്യങ്ങളും തങ്ങളുടെ സമയം തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന അളവുരീതി വ്യത്യസ്തമായിരുന്നു. ഇതിനൊരു ഏകീകൃത രീതിയില്ലാതെ ഏകീകൃത സമയം കൊണ്ടുവരുക സാധ്യമായിരുന്നില്ല. 19ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ സമയം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി. തൊഴില്‍സമയം സംബന്ധിച്ച് തൊഴിലാളികളും ജീവനക്കാരും സമരം തുടങ്ങിയ കാലമായിരുന്നു അത്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ സമയം പാലിക്കുന്നതില്‍ ശ്രദ്ധാലുക്കളായിരുന്നു. ഈ ആശയങ്ങള്‍ പടിഞ്ഞാറേതര ലോകത്തുമെത്തി.
19ാം നൂറ്റാണ്ടില്‍ ശക്തിപ്രാപിച്ച മറ്റു രാജ്യങ്ങളും തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കും മറ്റുമായി സമയക്രമം ബാധകമാക്കി. ഇതിനായി യൂറോപ്യന്‍ രീതി തന്നെയാണ് അവരും സ്വീകരിച്ചത്. പല രാജ്യങ്ങളിലും പല സമയവും കലണ്ടറുകളുമുണ്ടായത് വ്യാപാരികള്‍ക്കാണ് വിനയായത്. അതുകൊണ്ടുതന്നെ അവരായിരുന്നു ഏകീകൃത സമയത്തിന്റെ ഏറ്റവും വലിയ ആവശ്യക്കാര്‍. അറബ് ലോകത്ത് എത്തിയ പടിഞ്ഞാറന്‍ വ്യാപാരികളും മിഷനറിമാരും തങ്ങളുടെ രാജ്യത്തെ സമയമാണ് പിന്തുടര്‍ന്നത്.
******

ഓണ്‍ ബീറ്റ്: വില്യം ഷേക്‌സ്പിയറുടെ ലഘുകാവ്യങ്ങളിലൊന്ന് സമര്‍പ്പിച്ചിരിക്കുന്നത് ഒരു ഡബ്ല്യുഎച്ചിനാണ്. ആരാണിതെന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുന്നു. നിരവധി അഭ്യൂഹങ്ങള്‍ക്കാണ് ഇതു കാരണമായത്. ി
Next Story

RELATED STORIES

Share it