Flash News

ഈറോം ശര്‍മിളയെ ആത്മഹത്യാശ്രമക്കേസില്‍ കുറ്റവിമുക്തയാക്കി

ഈറോം ശര്‍മിളയെ ആത്മഹത്യാശ്രമക്കേസില്‍ കുറ്റവിമുക്തയാക്കി
X
erom Sharmila

ന്യൂഡല്‍ഹി:  മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷമായി പോരാടുന്ന ഈറോം ശര്‍മിളയെ ആത്മഹത്യാശ്രമക്കേസില്‍ ഡല്‍ഹി പാട്യാല ഹൗസ് കോടതി വെറുതെവിട്ടു. 2006ല്‍ ജന്തര്‍ മന്ദിറിന് മുന്നില്‍ നിരാഹാര സമരം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
ഭക്ഷണം കഴിക്കാതെ സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരിലായിരുന്നു ശര്‍മിളയ്‌ക്കെതിരായ ആത്മഹത്യാശ്രമക്കേസ്. എന്നാല്‍ തനിക്ക് ജീവിക്കാന്‍ ഇഷ്ടമാണെന്നും മണിപ്പൂരില്‍ അഫ്‌സപ നിയമം പിന്‍വലിച്ചാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്നും ശര്‍മിള കോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതി അവരെ വെറുതെ വിടാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it